രാഷ്ട്രീയ കൊലകള്‍ മുഖ്യമന്ത്രി നടത്തുന്ന വര്‍ഗീയ പ്രീണനത്തിന്റെ ബാക്കി പത്രമെന്ന് സതീശന്‍

Web Desk
0 Min Read

തിരുവനന്തപുരം:

city exchange

സംസ്ഥാനത്തെ രാഷ്ട്രീയ കൊലപാതകങ്ങള്‍ മുഖ്യമന്ത്രി നടത്തുന്ന വര്‍ഗീയ പ്രീണനത്തിന്റെ ബാക്കി പത്രമാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. കഴിഞ്ഞ തെരഞ്ഞെടുപ്പ് കാലത്തിന് മുമ്പ് തന്നെ വര്‍ഗീയ ശക്തികളുമായുള്ള സിപിഎം ബന്ധമാണ് അപകടത്തിലാക്കിയിരിക്കുന്നത്. സംസ്ഥാനത്ത് ഗുണ്ടകളെ അഴിഞ്ഞാടാന്‍ വിട്ടിരിക്കുകയാണ്. വര്‍ഗീയമായ ചേരിതിരിവ് ഉണ്ടാക്കുകയാണ് ബിജെപിയുടെയും എസ്ഡിപിഐയുടെയും ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വര്‍ഗീയ പ്രചരിപ്പിക്കാന്‍ ശ്രമിക്കുന്ന ഇരുകൂട്ടര്‍ക്കുമെതിരെ സര്‍ക്കാര്‍ ശക്തമായ നടപടി സ്വീകരിക്കുകയാണെങ്കില്‍ തീര്‍ച്ചയായും പിന്തുണക്കും. മറിച്ച് ഇതില്‍ നിന്ന് ലാഭമുണ്ടാക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെങ്കില്‍ എതിര്‍ത്ത് തോല്‍പ്പിക്കും സതീശന്‍ വ്യക്തമാക്കി.

Share This Article
Leave a Comment
error: Content is protected !!