ബിസിനസ്സ് ക്ലബ് ഭക്ഷ്യ കിറ്റ് വിതരണം

Web Desk
1 Min Read

കോഴിക്കോട്: മലബാറിലെ സംരംഭകരുടെ കൂട്ടായ്മയായ ദി ബിസിനസ് ക്ലബ് നഗരത്തിലെ നിര്‍ധനരായ കുടുംബങ്ങള്‍ക്ക് വിഷു- റമദാന്‍- ഈസ്റ്റര്‍ മെഗാ ഭക്ഷ്യ കിറ്റുകള്‍ വിതരണം ചെയ്തു.

city exchange

കിറ്റ് വിതരണോദ്ഘാടനം ജില്ലാ കലക്ടര്‍ ഡോ. നരസിംഹുഗാരി ടി എല്‍ റെഡി നിര്‍വ്വഹിച്ചു.

കുറഞ്ഞ കാലം കൊണ്ട് ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലൂടെ ബിസിനസ് ക്ലബ് എല്ലാവരുടെയും മനസില്‍ ഇടം കണ്ടെത്തിയെന്നും ഇത്തരം മാതൃകാപരമായ പ്രവര്‍ത്തനം എല്ലാ കാലത്തും ചെയ്യാന്‍ കഴിയട്ടെയെന്നും ജില്ലാ കലക്ടര്‍ പറഞ്ഞു.

- Advertisement -
Ad image

ദി ബിസിനസ് ക്ലബ് പ്രസിഡന്റ് അന്‍വര്‍ സാദത്ത് അധ്യക്ഷത വഹിച്ചു. നഗരത്തിലെ വിവിധ റസിഡന്‍സ് അസോസിയേഷനുകള്‍ വഴി തെരഞ്ഞെടുത്ത കുടുംബങ്ങളിലേക്കാണ് ക്ലബിന്റെ ഇത്തവണത്തെ കരുതല്‍ എത്തിയതെന്ന് അന്‍വര്‍ സാദത്ത് പറഞ്ഞു. ബിസിനസ്സ് ക്ലബ് സെക്രട്ടറി ഇ ഒ മിര്‍ഷാദ്, ടി ബി സി ചാരിറ്റി ചെയര്‍ മുജീബ് റഹ്മാന്‍, ട്രഷറര്‍ പി ആര്‍ സി അനില്‍, വി സുനില്‍ കുമാര്‍,
ടി വി അഷറഫ്, മീഡിയ ചെയര്‍ അജീഷ് അത്തോളി എന്നിവര്‍ സംബന്ധിച്ചു.

ഓഫീസേര്‍സ് ക്ലബിന്റെ സഹകരണത്തോടെ നടത്തിയ ചടങ്ങില്‍ സെക്രട്ടറി എ വത്സലന്‍ സ്വാഗതവും ട്രഷറര്‍ കെ പ്രകാശന്‍ നന്ദിയും പറഞ്ഞു.

Share This Article
Leave a Comment
error: Content is protected !!