ചൂര്‍ണ്ണിക്കര പഞ്ചായത്തില്‍ ദാഹജലം പദ്ധതി

Web Desk
1 Min Read

ആലുവ: ചൂര്‍ണ്ണിക്കര ഗ്രാമപഞ്ചായത്ത് ലൈബ്രറിയുടെ 36-ാം വാര്‍ഷികത്തോടനുബന്ധിച്ച് കനത്ത ചൂടില്‍ ബുദ്ധിമുട്ടുന്ന പക്ഷികള്‍ക്ക് ആശ്വാസമായി ദാഹജലം പദ്ധതി തുടങ്ങി. തായിക്കാട്ടുകര സ്‌ക്കൂള്‍ കോംപ്ലക്‌സ് എല്‍ പി സ്‌ക്കൂളില്‍ നടന്ന പരിപാടിയില്‍ എല്ലാ വിദ്യാര്‍ഥികള്‍ക്കും വീടുകളില്‍ പക്ഷികള്‍ക്ക് ദാഹജലം നല്‍കാന്‍ മണ്‍പാത്രം വിതരണം ചെയ്തു.

city exchange

കൂടാതെ അങ്കണവാടികളിലും ആയുര്‍വേദ, മൃഗാശുപത്രികളിലും ഹെല്‍ത്ത് സബ് സെന്ററിലും ബഡ്‌സ് സ്‌പെഷ്യല്‍ സ്‌ക്കൂളിലും മണ്‍പാത്രം നല്‍കി. കഴിഞ്ഞ നാലു വര്‍ഷമായി വേനല്‍ക്കാലത്ത് പഞ്ചായത്ത് ലൈബ്രറിയുടെ നേതൃത്വത്തില്‍ പക്ഷികള്‍ക്ക് ദാഹജലം പദ്ധതി നടക്കുന്നുണ്ട്.

ചൂര്‍ണ്ണിക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രാജി സന്തോഷ് സ്‌ക്കൂളില്‍ നടന്ന പക്ഷികള്‍ക്ക് ദാഹജലം പദ്ധതി ഉദ്ഘാടനം ചെയ്തു. ലൈബ്രറി കമ്മിറ്റി പ്രസിഡന്റും ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാനുമായ മുഹമ്മദ് ഷെഫീക്ക് അധ്യക്ഷത വഹിച്ചു.

ലൈബ്രേറിയന്‍ സുനില്‍ കടവില്‍ സ്വാഗതവും സ്‌ക്കൂള്‍ ഹെഡ്മിസ്ട്രസ്സ് ജാസ്മിന്‍ സലാം നന്ദിയും പറഞ്ഞു. പഞ്ചായത്ത് അംഗങ്ങളായ പി എസ് യൂസഫ്, ലൈല അബ്ദുല്‍ ഖാദര്‍, സബിത സുബൈര്‍, പഞ്ചായത്ത് ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ജിന്‍ഷ വിജയന്‍, സ്‌കൂള്‍ മാനേജര്‍ പി ബി അലിക്കുഞ്ഞ്, ലൈബ്രറി കമ്മിറ്റി അംഗങ്ങളായ കെ കെ രാജു, ജോര്‍ജ്ജ് വേവുകാട്, തായിക്കാട്ടുകര മുസ്ലിം ജമാഅത്ത് കമ്മിറ്റി അംഗം സി എച്ച് സലീം എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു സംസാരിച്ചു.

- Advertisement -
Ad image

മാലിന്യ മുക്ത ചൂര്‍ണ്ണിക്കര പദ്ധതിയുടെ ഭാഗമായി പഞ്ചായത്ത് ഗ്രേഡിംഗ് നടത്തിയതിന്റെ അടിസ്ഥാനത്തില്‍ തായിക്കാട്ടുകര സ്‌കൂള്‍ കോംപ്ലക്‌സ് എല്‍ പി സ്‌ക്കൂളിന് ഹരിത വിദ്യാലയം ആയി തിരിഞ്ഞെടുത്തതിന്റെ സര്‍ട്ടിഫിക്കറ്റ് പ്രസിഡന്റ് സ്‌ക്കൂള്‍ ഹെഡ്മിസ്ട്രസിനും മാനേജര്‍ക്കും കൈമാറി.

Share This Article
Leave a Comment
error: Content is protected !!