

പത്തനംതിട്ട: തെരുവുനായയുടെ കടിയേറ്റ 12 വയസ്സുകാരി മരിച്ചു. റാന്നി പെരുനാട് മന്ദപ്പുഴ ചേര്‍ത്തലപ്പടി ഷീനാ ഭവനില്‍ ഹരീഷിന്റെ മകള്‍ അഭിരാമിയാണ് മരിച്ചത്. കോട്ടയം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്നു അഭിരാമി. മൈലപ്ര സ്‌കൂളിലെ ഏഴാം ക്ലാസ് വിദ്യര്‍ഥിനിയാണ്.

പേവിഷബാധയ്ക്കുള്ള മൂന്ന് ഡോസ് വാക്സിന്‍ എടുത്തിരുന്നെങ്കിലും മരിക്കുകയായിരുന്നു. പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച അഭിരാമിക്ക് അവിടെ നിന്നും ആദ്യത്തെ വാക്‌സിനും പെരുനാട് കുടുംബാരോഗ്യ കേന്ദ്രത്തില്‍ നിന്നും രണ്ടു വാക്‌സിനുകളും നല്‍കി. നാലാമത്തെ വാക്‌സിന്‍ ഈ മാസം 10ന് എടുക്കണമെന്ന് ആശുപത്രിയില്‍ നിന്ന് അറിയിച്ചിരുന്നു.

ആഗസ്ത് 14നാണ് പാല്‍ വാങ്ങാന്‍ പോവുകയായിരുന്ന അഭിരാമിയെ പെരുനാട് കാര്‍മല്‍ എഞ്ചിനീയറിംഗ് കോളേജ് റോഡില്‍ വെച്ച്് തെരുവുനായ കടിച്ചത്. കണ്ണിലും കാലിലും കൈയ്യിലുമായി ഏഴിടത്താണ് പെണ്‍കുട്ടിക്ക് കടിയേറ്റത്.
മൂന്നു ദിവസം മുമ്പ് അസ്വസ്ഥത അനുഭവപ്പെട്ട അഭിരാമിയെ പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും സ്ഥിതി ഗുരുതരമായതിനെ തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളേജിലേക്ക് മാറ്റുകയായിരുന്നു.

