

ന്യൂഡല്‍ഹി: അങ്കമാലി- എരുമേലി റെയില്‍വേയുടെ പുതുക്കിയ എസ്റ്റിമേറ്റിന് അനുമതി നല്‍കണമെന്നും പദ്ധതി നിര്‍മ്മാണം പുന:രാരംഭിക്കണമെന്നും ആവശ്യപ്പെട്ട് എം പിമാരായ ബെന്നി ബെഹനാന്‍, ഡീന്‍ കുര്യാക്കോസ്, ഫ്രാന്‍സിസ് ജോര്‍ജ്, ആന്റോ ആന്റണി എന്നിവര്‍ കേന്ദ്ര റെയില്‍വേ മന്ത്രി ആശ്വിനി വൈഷ്ണവിന് നിവേദനം നല്‍കി.

സംസ്ഥാന സര്‍ക്കാര്‍ അങ്കമാലി- എരുമേലി റെയില്‍വേയൂടെ പകുതി ചെലവ് വഹിക്കാമെന്ന് സര്‍ക്കാര്‍ ഉത്തരവ് വഴിയും കത്ത് വഴിയും മൂന്ന് തവണ കേന്ദ്ര റെയില്‍വേ മന്ത്രിയെ അറിയിച്ചിട്ടും അനിശ്ചിതത്വം തുടരുകയാണെന്ന് മന്ത്രിയെ ധരിപ്പിച്ചു.

സംസ്ഥാന സര്‍ക്കാര്‍ പുതുക്കിയ എസ്റ്റിമേറ്റ് അംഗീകരിക്കാത്തത് കൊണ്ടാണ് അങ്കമാലി- ശബരി റെയില്‍വേ പദ്ധതിയൂടെ നിര്‍മ്മാണം അനിശ്ചിതത്തില്‍ തുടരുന്നത് എന്നാണ് റെയില്‍വേ മന്ത്രി അറിയിച്ചത്.
അങ്കമാലി- എരുമേലി നിര്‍മ്മാണത്തെ കുറിച്ച് ചര്‍ച്ച ചെയ്യാന്‍ സംസ്ഥാന സര്‍ക്കാരിന്റെ പ്രതിനിധികളെയും എം പിമാരെയും പങ്കെടുപ്പിച്ചു മീറ്റിംഗ് വിളിച്ചു ചേര്‍ക്കാമെന്ന് റെയില്‍വേ മന്ത്രി ഉറപ്പ് നല്‍കി.

