കര്‍വ സൗഹൃദം നോര്‍ക്ക ക്യാമ്പ് സംഘടിപ്പിച്ചു

Web Desk
1 Min Read

ദോഹ: ഖത്തര്‍ മുവസലാത്ത് കര്‍വ്വയിലെ പൂര്‍വ്വ തൊഴിലാളികളുടെയും ഇപ്പോള്‍ ജോലി ചെയ്യുന്നവരുടെയുമായ മലയാളി വാട്‌സ് ആപ്പ് കൂട്ടായ്മയായ എക്‌സ് കര്‍വ്വയുടെ നേതൃത്വത്തില്‍ സുഹൃത്തുകള്‍ ഒത്തുകൂടി എക്‌സ് കര്‍വ്വ രണ്ടാം മീറ്റപ്പ് എന്ന പേരില്‍ നോര്‍ക്ക രജിസ്‌ട്രേഷന്‍ ക്യാമ്പ് സംഘടിപ്പിച്ചു. 16 വര്‍ഷങ്ങള്‍ക്ക് മുന്നേ മുവസലാത്ത് കര്‍വ്വയില്‍ ജോലി തേടി എത്തി സുഹൃത്തുകളായവര്‍ പിന്നീട് വ്യക്തിപരമായ കാരണങ്ങളാല്‍ ജോലി മതിയാക്കി നാട്ടില്‍ പോയി വീണ്ടും പ്രവാസത്തിലേക്ക് തിരിച്ചു വന്നവരും ഇപ്പോഴും മുവസലാത്ത് കര്‍വ്വയില്‍ തന്നെ ജോലി തുടരുന്നവരുമായ നൂറോളം സുഹൃത്തുകളാണ് വാട്‌സ് ആപ്പ് ഗ്രൂപ്പിന്റെ പേരില്‍ ഒത്ത് കൂടിയത്.

city exchange

2020 ജനുവരിയില്‍ ആദ്യമായി ഒത്തുകുടിയെങ്കിലും പിന്നീട് കോവിഡ് ഒത്തുചേരലുകള്‍ക്ക് വിലങ്ങ് തടിയായെങ്കിലും വര്‍ഷങ്ങള്‍ക്ക് ശേഷമുള്ള കൂടിക്കാഴ്ച്ച നവ്യമായ അനുഭൂതിയായി. ഏഷ്യന്‍ ടൗണിലെ സെഞ്ച്വറി റസ്റ്റോറന്റില്‍ നടന്ന ചടങ്ങില്‍ വിവിധ കലാ പരിപാടികളും സംഘടിപ്പിച്ചു. കൂട്ടായ്മയുടെ ഭാഗമായി നിരവധി പേര്‍ ഐ സി ബി എഫ് ഏര്‍പ്പെടുത്തിയ ഇന്‍ഷൂറന്‍സ് പോളിസിയിലും നോര്‍ക്ക റൂട്ട്‌സിലും അംഗങ്ങളാവുകയും ചെയ്തു.

സാമൂഹിക പ്രവര്‍ത്തകന്‍ സിദ്ധിക്ക് ചെറുവല്ലൂര്‍ ഇന്‍ഷൂറന്‍സിലും നോര്‍ക്കയിലും അംഗത്വമെടുക്കുന്നതിന്റെ പ്രാധാന്യത്തെകുറിച്ച് ക്ലാസ് എടുത്തു. പരിപാടിക്ക് ഗഫൂര്‍ കൂടരഞ്ഞി, നിസാര്‍ താമരക്കുളം, ബിബിന്‍ ആന്റണി, ശിവാനന്ദന്‍ കൈതേരി എന്നിവര്‍ നേതൃത്വം നല്‍കി.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!