എം ജി എം ഖത്തര്‍ ഹെല്‍ത്ത് കാമ്പയിന്‍ ആരംഭിച്ചു

Web Desk
1 Min Read

ദോഹ: ഖത്തര്‍ ഇന്ത്യന്‍ ഇസ്ലാഹി സെന്ററിന്റെ വനിതാ വിഭാഗമായ എം ജി എം ഖത്തര്‍ വനിതകള്‍ക്കിടയില്‍ ആരോഗ്യകരമായ ജീവിതശൈലി പ്രോത്സാഹിപ്പിക്കുക, ആരോഗ്യകരമായ ഭക്ഷണ ശീലം വളര്‍ത്തുക, നിത്യവും ചെയ്യേണ്ട ലഘു വ്യായാമമുറകള്‍ പരിശീലിപ്പിക്കുക എന്നീ ലക്ഷ്യത്തോടെ
ബി ഫിറ്റ് ബി ഹെല്‍ത്തി എന്ന പേരില്‍ രണ്ട് മാസക്കാലം നീണ്ടുനില്‍ക്കുന്ന ഹെല്‍ത്ത് കാമ്പയിന് ആരംഭം കുറിച്ചു.

city exchange

ഡോ. ഡാനിഷ് സലിം കാമ്പയിന്‍ ഉദ്ഘാടനം നിര്‍വഹിച്ചു. ഉദ്ഘാടന സെഷനില്‍ സ്ത്രീകളും ജീവിത ശൈലി രോഗങ്ങളും എന്ന വിഷയത്തില്‍ അദ്ദേഹം സംസാരിച്ചു. ഹെല്‍ത്ത് കാമ്പയിനിന്റെ ഭാഗമായി ഹമദ് മെഡിക്കല്‍ കോര്‍പ്പറേഷനിലെ ഡയറ്റീഷ്യന്‍മാരുടെ മേല്‍നോട്ടത്തില്‍ വനിതകളുടെ ശരീരഭാരം കുറയ്ക്കാനായി മുപ്പത്തിയഞ്ച് ദിവസം നീണ്ടുനില്‍ക്കുന്ന സ്മാര്‍ട്ട് വെയ്റ്റ് പ്രോഗ്രാമും ആരംഭിച്ചു. ഇത് രണ്ടാം തവണയാണ് എം ജി എം ഖത്തര്‍ സ്മാര്‍ട്ട് വെയ്റ്റ് പ്രോഗ്രാം നടത്തുന്നത്. മുന്‍കൂട്ടി റജിസ്റ്റര്‍ ചെയ്ത നൂറോളം വനിതകള്‍ക്കാണ് പ്രോഗ്രാമില്‍ പങ്കെടുക്കാന്‍ അവസരം ലഭിച്ചത്.

ഡയറ്റീഷ്യന്‍മാരുടെ നേതൃത്വത്തില്‍ ഹെല്‍ത്തി ഡയറ്റ് പ്ലാനിനെ കുറിച്ചുള്ള സെഷനും ഹമദ് ഹോസ്പിറ്റല്‍, നസീം അല്‍ റബീഹ് മെഡിക്കല്‍ സെന്റര്‍ എന്നിവയുടെ സഹകരണത്തോടെ ബി എം ഐ, കൊഴുപ്പ്, രക്തത്തിലെ പഞ്ചസാര, കൊളസ്‌ട്രോള്‍, രക്തസമ്മര്‍ദ്ദം എന്നിവയുടെ പരിശോധനയും ക്യു ഐ ഐ സി മദീന ഖലീഫ ഓഡിറ്റോറിയത്തില്‍ നടന്നു. പ്രോഗ്രാമിലുടനീളം ഡയറ്റെഷ്യന്മാരുടെയും ഫിസിയോ തെറാപ്പി വിദഗ്ധരുടെയും സേവനം ലഭ്യമാണെന്ന് സംഘാടകര്‍ അറിയിച്ചു.

- Advertisement -
Ad image

പ്രവാസി വനിതകള്‍ക്കിടയില്‍ ആരോഗ്യകരമായ ജീവിത സംസ്‌കാരം വളര്‍ത്തിയെടുക്കാന്‍ വേണ്ടിയാണ് പ്രോഗ്രാം സംഘടിപ്പിക്കുന്നതെന്ന് എം ജി എം ഭാരവാഹികള്‍ അറിയിച്ചു. കാമ്പയിനിന്റെ ഭാഗമായി വനിതകളുടെ ആരോഗ്യവും വ്യായാമവുമായി ബന്ധപ്പെട്ട വിവിധ സെഷനുകളും മത്സരങ്ങളും വരും ദിവസങ്ങളില്‍ സംഘടിപ്പിക്കുമെന്നും ഭാരവാഹികള്‍ കൂട്ടിച്ചേര്‍ത്തു.

എം. ജി എം ഖത്തറിന്റെ പബ്ലിക് റിലേഷന്‍സ് വിഭാഗമാണ് പരിപാടി സംഘടിപ്പിക്കുന്നത്. എം ജി എം ഭാരവാഹികളായ തൗഹീദ, ജാസ്മിന്‍ നസീര്‍, ഷെര്‍മിന്‍ ഷാഹുല്‍, ജാസ്മിന്‍ നൗഷാദ്, ബുഷ്‌റ എന്നിവര്‍ പ്രോഗ്രാമിന് നേതൃത്വം നല്‍കി.

Share This Article
Leave a Comment
error: Content is protected !!