അഹമ്മദ് പാതിരിപ്പറ്റയുടെ ‘ദോഹയില്‍ നടന്നു തീര്‍ത്ത വഴികള്‍’ പ്രകാശനം 24ന്

Web Desk
1 Min Read

ദോഹ: ഖത്തറിലെ മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ അഹമ്മദ് പാതിരിപ്പറ്റയുടെ ഖത്തര്‍ പ്രവാസത്തിന്റെ അനുഭവനേരുകള്‍ സാക്ഷ്യപ്പെടുത്തുന്ന പുസ്തകം ‘ദോഹയില്‍ നടന്നു തീര്‍ത്ത വഴികള്‍’ ആഗസ്റ്റ് 24ന് പ്രകാശനം ചെയ്യുന്നു. പാതിരിപ്പറ്റ യു പി സ്‌കൂള്‍ ഗ്രൗണ്ടില്‍ വൈകിട്ട് നാല് മണിക്ക് നടക്കുന്ന ചടങ്ങില്‍ പ്രശസ്ത സാഹിത്യകാരന്‍ പി സുരേന്ദ്രന്‍ പ്രകാശനം നിര്‍വഹിക്കും. കുവൈത്ത് മാംഗോ ഗ്രൂപ്പ് എം ഡി റഫീഖ് അഹമ്മദ് പുസ്തകം ഏറ്റുവാങ്ങും.

city exchange

മാധ്യമ പ്രവര്‍ത്തകന്‍ അശ്‌റഫ് തൂണേരി പുസ്തകം പരിചയപ്പെടുത്തും. പി കെ കുഞ്ഞബ്ദുല്ല മാസ്റ്റര്‍ അധ്യക്ഷത വഹിക്കും. വചനം ബുക്‌സ് അബ്ദുല്ലക്കോയ കണ്ണങ്കടവ് മുഖ്യപ്രഭാഷണം നിര്‍വഹിക്കും.

കുന്നുമ്മല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി കെ റീത്ത, നരിപ്പറ്റ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബാബു കാട്ടാളി, കുന്നുമ്മല്‍ ഗ്രാമപഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഹേമ മോഹന്‍, നരിപ്പറ്റ ഗ്രാമപഞ്ചായത്ത് അംഗം ലിബിയ, പാതിരിപ്പറ്റ യു പി സ്‌കൂള്‍ പ്രധാനാധ്യാപിക പി സി ഗിരിജ, സാഹിത്യകാരന്‍ നാസര്‍ കക്കട്ടില്‍, ഗ്രന്ഥകാരന്‍ ടി വി കുഞ്ഞമ്മദ്, എ പി സുമേഷ്, പി എം ബിജു എന്നിവര്‍ പ്രസംഗിക്കും. അഹമ്മദ് പാതിരിപ്പറ്റ മറുമൊഴി നല്‍കും.

Share This Article
Leave a Comment
error: Content is protected !!