കേടായ ഭക്ഷ്യഉത്പന്നങ്ങള്‍ പായ്ക്ക് ചെയ്ത് വില്‍പ്പനയ്‌ക്കെത്തിച്ച കമ്പനി ഒരു മാസത്തേക്ക് അടച്ചു പൂട്ടിച്ചു

Web Desk
1 Min Read

ദോഹ: ഉപഭോക്തൃ സംരക്ഷണം സംബന്ധിച്ച 2008 ലെ (8)ാം നമ്പര്‍ നിയമത്തിലെ (6)ഉം (7)ഉം വകുപ്പുകള്‍ ലംഘിച്ചതിന് ഒരു ഭക്ഷ്യ കമ്പനി ഒരു മാസത്തേക്ക് അടച്ചുപൂട്ടാന്‍ വാണിജ്യ വ്യവസായ മന്ത്രാലയം ഉത്തരവിട്ടു.

city exchange

അജ്ഞാത ഉത്ഭവമുള്ള കേടായ ഭക്ഷ്യ ഉത്പന്നങ്ങള്‍ പായ്ക്ക് ചെയ്ത് ചില്ലറ വില്‍പ്പനശാലകളില്‍ വീണ്ടും വില്‍ക്കുന്നതായി കണ്ടെത്തിയതിനെ തുടര്‍ന്നാണ് ഫ്രഷ് ഫില്‍ ഫുഡ്സ് കമ്പനി അടച്ചുപൂട്ടാന്‍ തീരുമാനിച്ചതെന്ന് മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയില്‍ വ്യക്തമാക്കി. ഉപഭോക്താക്കളുടെ ആരോഗ്യത്തിനും സുരക്ഷയ്ക്കും ഭീഷണിയാകുന്ന ഗുരുതരമായ ലംഘനമാണ് കമ്പനി നടത്തിയത്.

കമ്പനി സമര്‍പ്പിച്ച എല്ലാ അനുരഞ്ജന അഭ്യര്‍ഥനകളും മന്ത്രാലയം നിരസിച്ചുകൊണ്ട് 30 ദിവസത്തേക്ക് അടച്ചുപൂട്ടല്‍ ഉത്തരവിടുകയായിരുന്നു. വിപണികള്‍ നിരീക്ഷിക്കുന്നതിനുള്ള സംയുക്ത പരിശോധനാ കാമ്പെയ്നുകളുടെ ഭാഗമായി ആഭ്യന്തര മന്ത്രാലയവുമായി സഹകരിച്ചാണ് പിടിച്ചെടുക്കല്‍ നടത്തിയത്.

ഉപഭോക്താക്കളെ സംരക്ഷിക്കുന്നതിനും വിപണിയില്‍ വാഗ്ദാനം ചെയ്യുന്ന ഉത്പന്നങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിനുമുള്ള നിരന്തരമായ ശ്രമങ്ങളുടെ ഭാഗമാണ് ഈ നടപടിയെന്ന് മന്ത്രാലയം സ്ഥിരീകരിച്ചു, വ്യക്തികളുടെ ആരോഗ്യത്തിനും സുരക്ഷയ്ക്കും ഹാനികരമാകുന്നതോ രാജ്യത്തിന്റെ നിയമങ്ങളും ചട്ടങ്ങളും ലംഘിക്കുന്നതോ ആയ ഒരു നടപടിയും അനുവദിക്കില്ലെന്ന് മന്ത്രാലയം ഊന്നിപ്പറഞ്ഞു.

- Advertisement -
Ad image

ഏതെങ്കിലും തരത്തിലുള്ള ലംഘനങ്ങളോ നിയമവിരുദ്ധമായ നടപടികളോ കണ്ടെത്തുകയാണെങ്കില്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ എല്ലാ പൗരന്മാരോടും താമസക്കാരോടും മന്ത്രാലയം അഭ്യര്‍ഥിച്ചു.

Share This Article
Leave a Comment
error: Content is protected !!