

ദോഹ: ഫറോക്ക് പ്രവാസി അസോസിയേഷന്‍ ഖത്തര്‍ വനിതാ വിഭാഗത്തിന്റെ നേതൃത്വത്തില്‍ സി റിംഗ് റോഡില്‍ പ്രവര്‍ത്തിക്കുന്ന റിയാദ മെഡിക്കല്‍ സെന്ററുമായി ചേര്‍ന്ന് വനിതകള്‍ക്ക് പ്രത്യേക മെഡിക്കല്‍ ക്യാമ്പും സ്തനാര്‍ബുദ ബോധവത്കരണ ക്യാമ്പും സംഘടിപ്പിച്ചു.

ഗൈനക്കോളജി, ജനറല്‍ മെഡിസിന്‍ വിഭാഗത്തിലെ ഡോക്ടര്‍മാരുടെ സേവനം ലഭ്യമായിരുന്നു. സ്ത്രീകളില്‍ വര്‍ധിച്ചു വരുന്ന സ്തനാര്‍ബുദ രോഗകാരണങ്ങളേയും പ്രതിവിധികളേയും കുറിച്ച് ഡോ. മുബീന ക്ലാസ്സെടുത്തു. മുഴുവന്‍ അംഗങ്ങള്‍ക്കും സൗജന്യ രക്തപരിശോധനയും കണ്ണുപരിശോധനയും നടത്തി. മെഡിക്കല്‍ ഡിസ്‌കൗണ്ട് കാര്‍ഡ് വിതരണം റിയാദ മെഡിക്കല്‍ എം ഡി ജംഷീര്‍ ഹംസ നിര്‍വ്വഹിച്ചു.

വുമണ്‍സ് വിംഗ് ഓഫ് ഇന്‍സ്റ്റിറ്റിയൂഷന്‍ ഓഫ് എഞ്ചിനീയര്‍സ് (ഇന്ത്യ) ഖത്തര്‍ ചാപ്റ്ററിന്റെ മേധാവി സബീന ഉദ്ഘാടനം നിര്‍വ്വഹിച്ചു. പ്രസിഡണ്ട് ഷബ്‌നാ മജീദ് അധ്യക്ഷത വഹിച്ചു.
നിധീഷ് ഫറോക്ക്, മജീദ് ഫറോക്ക്, രഘുനാഥ് ഫറോക്ക്, മിറാജുദ്ദീന്‍, ദീപ്തി നിധീഷ്, റീമ് നാസ്, ജെസ്‌ന ഷിജു, നിഹാല, നൂര്‍ജഹാന്‍ കോയക്കുട്ടി, ജവഹര്‍ നാസ്, ഹഫ്‌സ നജുമുദ്ദീന്‍ എന്നിവര്‍ പ്രസംഗിച്ചു. അനീബ്, ബെന്‍സണ്‍, സാറാ ജോസഫ് എന്നിവരുടെ നേതൃത്വത്തില്‍ നൂറോളം വനിതകള്‍ പങ്കെടുത്തു. ഫറോക്ക് വനിതാ വിഭാഗം ട്രഷറര്‍ ബുഷറാ വെണ്‍മരത്ത് സ്വാഗതവും സെക്രട്ടറി ജാസ്മിന്‍ ദില്‍ഷാദ് നന്ദിയും പറഞ്ഞു.

