ആദര സൂചകമായി സിംഗപ്പൂര്‍ ഓര്‍ക്കിഡിന് ഖത്തര്‍ പ്രധാനമന്ത്രിയുടെ പേര് നല്കി

Web Desk
1 Min Read

ദോഹ: സിംഗപ്പൂര്‍ സന്ദര്‍ശിക്കുന്ന ഖത്തര്‍ പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുല്‍റഹ്മാന്‍ ബിന്‍ ജാസിം അല്‍താനിയുടെ പേര് ഒരു ഓര്‍ക്കിഡിന് നല്കി. ഖത്തറും സിംഗപ്പൂരും തമ്മിലുള്ള ഉന്നതതല സംയുക്ത സമിതിയുടെ എട്ടാമത് യോഗത്തിനുള്ള ഖത്തര്‍ പ്രതിനിധി സംഘവുമായാണ് പ്രധാനമന്ത്രി എത്തിയത്.

city exchange

‘സിംഗപ്പൂര്‍ പ്രധാനമന്ത്രി ലീ സിയാന്‍ ലൂംഗ് പ്രസിദ്ധമായ പുഷ്പത്തിന് പ്രധാനമന്ത്രിയുടെ പേരിടുന്ന ചടങ്ങില്‍ സിംഗപ്പൂര്‍ പുഷ്പം സമ്മാനിച്ചുവെന്ന് വിദേശകാര്യ മന്ത്രാലയം സോഷ്യല്‍ മീഡിയ ഹാന്‍ഡില്‍ അറിയിച്ചു. ഖത്തറും സിംഗപ്പൂരും തമ്മിലുള്ള സഹകരണത്തിന്റെ ആഴം വ്യക്തമാക്കുന്നതാണ് ഈ സമ്മാനമെന്നും മന്ത്രാലയം കൂട്ടിച്ചേര്‍ത്തു.

സിംഗപ്പൂര്‍ സന്ദര്‍ശിക്കുന്ന രാഷ്ട്രത്തലവന്മാര്‍, ലോക നേതാക്കള്‍, മറ്റ് വിശിഷ്ടാതിഥികള്‍ എന്നിവരെ ആദരിക്കുന്നതിന്റെ ഭാഗമായും സൗഹൃദത്തിന്റെയും സൗഹാര്‍ദ്ദത്തിന്റെയും അടയാളമായുമാണ് സിംഗപ്പൂര്‍ ‘ഓര്‍ക്കിഡ് നാമകരണ ചടങ്ങ്’ നടത്തുന്നത്. ഇത്തരത്തില്‍ ആദരിക്കപ്പെട്ട ഏറ്റവും പുതിയ നേതാവാണ് ഖത്തര്‍ പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുല്‍റഹ്മാന്‍ ബിന്‍ ജാസിം അല്‍താനി.

- Advertisement -
Ad image

സിംഗപ്പൂര്‍ പ്രസിഡന്റ് ഹലീമ യാക്കൂബുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തി. ഇരു രാജ്യങ്ങളും തമ്മിലുള്ള തന്ത്രപരമായ സഹകരണത്തിന്റെ വശങ്ങളും പ്രാദേശികവും അന്തര്‍ദേശീയവുമായ പൊതുവായ പ്രശ്നങ്ങള്‍ക്ക് പുറമെ വിവിധ മേഖലകളില്‍ അവയെ മെച്ചപ്പെടുത്തുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനുമുള്ള വഴികളും യോഗം ചര്‍ച്ച ചെയ്തു.

പ്രധാനമന്ത്രിക്കും വിദേശകാര്യ മന്ത്രിക്കും ഒപ്പമുള്ള പ്രതിനിധി സംഘത്തിനും ബഹുമാനാര്‍ഥം സിംഗപ്പൂര്‍ പ്രധാനമന്ത്രി ഉച്ചഭക്ഷണ വിരുന്നൊരുക്കി.

Share This Article
Leave a Comment
error: Content is protected !!