

ദോഹ: സി ബി എസ് ഇ ബോര്‍ഡ് പരീക്ഷകളില്‍ പത്ത്, പന്ത്രണ്ട് ക്ലാസുകളിലെ ഭവന്‍സ് പബ്ലിക് സ്‌കൂള്‍ മികച്ച പ്രകടനം കാഴ്ചവച്ചു. സയന്‍സ് വിഭാഗത്തില്‍ ദേവിക ഉണ്ണികൃഷ്ണന്‍ 96.60 ശതമാനം മാര്‍ക്ക് നേടി ഒന്നാമതെത്തി. അഫ്‌സല്‍ സലിം (95.20), നഹ്ല പുതിയാണ്ടി കണ്ടം (94.60) എന്നിവരാണ് പിറകില്‍.

കൊമേഴ്സ് വിഭാഗത്തില്‍ ഫാത്തിമ ഷാഹ്ദിയ മജീദും സുപ്രജ മീനാക്ഷി സുന്ദരവും 92.20 ശതമാനം മാര്‍ക്ക് നേടി മുന്നിലെത്തി. റോസ് മരിയ കുര്യന്‍ (88.60), അക്‌സാ മംനൂണ്‍ (87.80) എന്നിവരും മികച്ച പ്രകടനം കാഴ്ചവച്ചു.

പത്താം ക്ലാസില്‍ പ്രതീക്ഷ പ്രദീപന്‍ 96 ശതമാനം മാര്‍ക്ക് നേടി. നന്ദിക അജയകുമാര്‍ 95.20, ജാനകി നന്ദന്‍ യാദിദ 95 ശതമാനം മാര്‍ക്ക് നേടി.
വിദ്യാര്‍ഥികളുടെ കഠിനാധ്വാനത്തിനും അധ്യാപകരുടെ സമര്‍പ്പണത്തിനും തെളിവാണ് ഈ ശ്രദ്ധേയമായ വിജയം. മികച്ച ഫലങ്ങള്‍ കൈവരിക്കുന്നതില്‍ അക്ഷീണം പ്രയത്‌നിച്ച പ്രിന്‍സിപ്പല്‍ എം പി ഫിലിപ്പിനെയും അദ്ദേഹത്തിന്റെ അധ്യാപക സംഘത്തെയും മാനേജ്മെന്റും അഡ്മിനിസ്‌ട്രേഷന്‍ ഡയറക്ടര്‍ അഞ്ജന മേനോനും അഭിനന്ദിച്ചു.

