ഒന്‍പതാമത് അജ്യാല്‍ യൂത്ത് ഫിലിം ഫെസ്റ്റ്; 44 രാജ്യങ്ങളില്‍ നിന്ന് 85 ചിത്രങ്ങള്‍

Web Desk
2 Min Read

അബ്ദുല്ല അല്‍ മുസല്ലം, ആയ അല്‍ ബലൂചി, ഫാത്തിമ അല്‍ റുമൈഹി തുടങ്ങിയവര്‍

ദോഹ: ദോഹ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ഒന്‍പതാമത് അജ്യാല്‍ യൂത്ത് ഫിലിം ഫെസ്റ്റിവല്‍ നവംബര്‍ ഏഴു മുതല്‍ 13 വരെ നടക്കുമെന്ന് ഫെസ്റ്റിവല്‍ ഡയറക്ടറും ദോഹ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് ചീഫ് എക്‌സിക്യൂട്ടീവ് ഓഫിസറുമായ ഫാത്തിമ ഹസ്സന്‍ അല്‍ റുമൈഹി അറിയിച്ചു. സിനിമാ പ്രദര്‍ശനം, ചലച്ചിത്ര രംഗത്തെ പ്രഗത്ഭരുമായി മുഖാമുഖം, മള്‍ട്ടി മീഡിയ കലാപ്രദര്‍ശനം തുടങ്ങി വ്യക്തഗതവും വെര്‍ച്വലായും വിവിധ പരിപാടികളോടെയാണ് അജ്യാല്‍ സംഘടിപ്പിക്കുക.

city exchange

കത്താറ, സിക്കത് വാദി മുശൈരിബ്, ലുസൈല്‍, ദോഹ ഫെസ്റ്റിവല്‍ സിറ്റിയിലെ വോക്‌സ് സിനിമാസ് എന്നിവിടങ്ങളിലാണ് അജ്യാല്‍ യൂത്ത് ഫിലിം ഫെസ്റ്റ് അരങ്ങേറുക. പൊതുജനാരോഗ്യ മന്ത്രാലയത്തിന്റെ നിര്‍ദ്ദേശങ്ങള്‍ക്കനുസരിച്ച് കോവിഡ് മാനദണ്ഡങ്ങള്‍ പ്രകാരമാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്.

ഉദ്ഘാടന ചിത്രം ഹീറോയില്‍ നിന്ന്‌

അക്കാദമി പുരസ്‌ക്കാര ജേതാവും ദോഹ ഫിലിം ഫെസ്റ്റിവല്‍ സഹയാത്രികനും ഖുംറ മാസ്റ്ററുമായ അസ്ഗര്‍ ഫര്‍ഹാദിയുടെ എ ഹീറോ എന്ന സിനിമയാണ് ഉദ്ഘാടന ചിത്രം. കാന്‍ ഫിലിം ഫെസ്റ്റിവലില്‍ പുരസ്‌ക്കാരം ലഭിച്ച എ ഹീറോ സാധാരണ മനുഷ്യരുടെ അവസ്ഥകളെ സിനിമാറ്റിക് രീതിയിലേക്ക് മാറ്റാനുള്ള ഫര്‍ഹാദിയുടെ കഴിവുകള്‍ അനാവരണം ചെയ്യുന്ന ചിത്രമാണ്.
ദോഹ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ വെബ്‌സൈറ്റില്‍ അജ്യാല്‍ ടിക്കറ്റുകള്‍ ലഭ്യമാണ്.

- Advertisement -
Ad image

ഖത്തര്‍ ഉള്‍പ്പെടെ 44 രാജ്യങ്ങളില്‍ നിന്നായി 85 സിനിമകളാണ് അജ്യാലില്‍ പ്രദര്‍ശിപ്പിക്കുന്നത്. 31 ഫീച്ചര്‍ ഫിലിമുകളും 54 ഹൃസ്വചിത്രങ്ങളുമാണുണ്ടാവുക. ഇതില്‍ 22 ചിത്രങ്ങള്‍ അറബ് ചലച്ചിത്ര പ്രവര്‍ത്തകരുടേതാണ്. പ്രദര്‍ശനത്തിലുള്ള സിനിമകളില്‍ മൂന്നിലൊന്നും വനിതാ ചലച്ചിത്ര പ്രവര്‍ത്തകരുടേതാണെന്ന പ്രത്യേകതയുമുണ്ട്. 32 സിനിമകളാണ് വനിതകളുടേതായുള്ളത്.
1982, ആന്റഅ ദെന്‍ ദെയ് ബേര്‍ണ്‍ ദി സീ, ബോര്‍ഡര്‍, കോസ്റ്റ ബര്‍വ, ലെബനാന്‍, ഡോണ്ട് ഗെറ്റ് ടൂ കംഫര്‍ട്ടബിള്‍, ഫീവര്‍ ഡ്രീം, ലാന്റ് ഓഫ് ഡ്രീംസ്, ലിറ്റില്‍ ഫലസ്തീന്‍, ഡയറി ഓഫ് എ സീജ് നൈറ്റ്, ഒലയന്‍, സ്‌കൂള്‍ ഓഫ് ഹോപ്, വെര്‍ച്വല്‍ വോയ്‌സ് എന്നിവ ഈ വര്‍ഷത്തെ ദോഹ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് പിന്തുണയോടെയുള്ള സിനിമകളാണ്.

1982 എന്ന സിനിമയില്‍ നിന്നുള്ള രംഗം

പത്ത് സിനിമകളാണ് മെയ്ഡ് ഇന്‍ ഖത്തര്‍ വിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കുന്നത്. എ ലെന്‍സ് അണ്ടര്‍ വാട്ടര്‍, ഡോണ്ട് ഗെറ്റ് ടൂ കംഫര്‍ട്ടബിള്‍, ഒലയന്‍, ആന്റ് ദെന്‍ ദെയ് ബേണ്‍ ദി സീ, വെന്‍ ബയ്‌റൂത്ത് വാസ് ബയ്‌റൂത്ത്, ബോര്‍ഡര്‍, ഫീവര്‍ ഡ്രീം, കാന്‍ ഫി നാസ്, റെംനന്റ്‌സ്, വെര്‍ച്വല്‍ വോയ്‌സ് എന്നിവയാണ് മെയ്ഡ് ഇന്‍ ഖത്തറില്‍ പ്രദര്‍ശിപ്പിക്കുന്ന ചിത്രങ്ങള്‍.

Share This Article
Leave a Comment
error: Content is protected !!