അല്‍ മഖറിന്റെ കുടുംബത്തണലില്‍ ഇനി ഗോപാലേട്ടന്‍

Web Desk
1 Min Read

തളിപ്പറമ്പ്: ഭാര്യയും മക്കളുമില്ലാത്ത ഗോപാലേട്ടന് ഇനി അല്‍ മഖറാണ് കുടുംബം, അവിടെയുളളവരാണ് മക്കള്‍.
തളിപ്പറമ്പ പന്നിയൂര്‍ സ്വദേശി ഗോപാലേട്ടന്‍ വര്‍ഷങ്ങളായി മംഗലാപുരത്തും കാസറഗോഡും മറ്റുമായി ചെറിയ ജോലികള്‍ ചെയ്തു ജീവിക്കുകയായിരുന്നു. പ്രായമായതോടെ കാര്‍ബോര്‍ഡ് പെറുക്കി വിറ്റ് വിശപ്പടക്കി. എന്നാല്‍ ലോക്ക് ഡൗണ്‍ എല്ലാവരുടേയും പല കാര്യങ്ങളും തകിടം മറിച്ചതുപോലെ ഗോപാലേട്ടന്റെ ജീവിതത്തിലും വലിയ മാറ്റമുണ്ടാക്കി.

city exchange

ചെറുവത്തൂരിലെ ഒരു ആക്രിക്കടയുടെ മൂലയില്‍ രണ്ട് വര്‍ഷത്തോളമായി താമസിക്കുന്ന ഗോപാലേട്ടന്‍ അവശനായതോടെ ബന്ധുക്കളാരെങ്കയതെയെങ്കിലും ആരും ഏറ്റെടുത്തില്ല. തളിപ്പറമ്പിലെ ഒരു പരിചയക്കാരന്റെ കടവരാന്തയില്‍ കഴിയവേ സാമൂഹ്യ പ്രവര്‍ത്തകരായ ഷഫീഖ് അത്താഴക്കൂട്ടം, മുസ്തഫ കപ്പാലം എന്നിവരുടെ ഇടപെടലിലൂടെ സ്‌നേഹ ഭവനിലേക്ക് എത്തിക്കുകയായിരുന്നു.

അല്‍മഖര്‍ സ്‌നേഹ ഭവന്‍ മാനേജര്‍ മിദ്ലാജ് അമാനി പോത്താങ്കണ്ടത്തിന്റെ നേതൃത്വത്തില്‍ സ്‌നേഹ ഭവന്‍ പ്രതിനിധികള്‍ ഗോപാലേട്ടനെ സ്വീകരിച്ചു.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!