മുല്ലപ്പെരിയാര്‍ പൊളിച്ച് പണിയില്ലെന്ന് പറയുന്ന ഭരണാധികാരി നാടിന്റെ ശത്രു

Web Desk
1 Min Read

കൊച്ചി: മുല്ലപ്പെരിയാര്‍ ഡാം പൊളിച്ച് പണിയണമെന്ന ആവശ്യവുമായി പി.സി ജോര്‍ജ്. അല്ലാത്തപക്ഷം നമ്മുടെയെല്ലാം ഉറക്കം നഷ്ടപ്പെടുമെന്നും അദ്ദേഹം പറഞ്ഞു. മുല്ലപ്പെരിയാര്‍ പൊളിച്ച് പണിയില്ലെന്ന് പറയുന്ന ഭരണാധികാരി നാടിന്റെ ശത്രുവാണെന്നും പി.സി. ജോര്‍ജ്ജ് ഉന്നയിച്ചു. പുതിയ ഡാം പണിയാന്‍ തയ്യാറായില്ലെങ്കില്‍ ഹര്‍ത്താല്‍ അടക്കുള്ള പ്രക്ഷോഭങ്ങള്‍ ഉണ്ടാകും ജനങ്ങളുടെ ജീവന്‍ രക്ഷിക്കാന്‍ ഏത് സമരമാര്‍ഗ്ഗവും സ്വീകരിക്കുമെന്നും പി.സി ജോര്‍ജ് പറഞ്ഞു. ഏതു ഡാമിനും 50 വര്‍ഷത്തില്‍ കൂടുതല്‍ ആയുസില്ലെന്നാണ് ശാസ്ത്രലോകം പറയുന്നത്. മുല്ലപ്പരിയാര്‍ ഡാമിന് 126 കൊല്ലം പഴക്കമുണ്ട്. ആയുസ്സ് തീര്‍ന്നെന്ന് മാത്രമല്ല ഏതു നിമിഷവും പൊട്ടുമെന്ന നിലയിലാണ് മുല്ലപ്പെരിയാര്‍ ഡാമെന്നും പി.സി ജോര്‍ജ് പറഞ്ഞു. ഡാമിന് ബലക്ഷയം സംഭവിച്ചെന്നാണ് എല്ലാ പഠന റിപ്പോര്‍ട്ടുകളും ചൂണ്ടിക്കാട്ടുന്നത്. പൊളിച്ച് പണിയണമെന്നാണ് എല്ലാ പഠനങ്ങളും പറയുന്നത്. അതി തീവ്ര ഭൂകമ്പങ്ങളെ ഡാമിന് അതിജീവിക്കാനാവില്ല, അത്തരത്തില്‍ ഭൂചലനങ്ങളെ അതിജീവിക്കാനാവുന്ന ഡാമാണ് പുതുതായി നിര്‍മിക്കേണ്ടത്.

city exchange
Share This Article
Leave a Comment
error: Content is protected !!