വിമാനാപകടത്തില്‍ എല്ലാവരും മരിച്ചിട്ടില്ല; വിശ്വഷ് കുമാര്‍ രമേഷ് ആശുപത്രിയിലുണ്ട്

Web Desk
0 Min Read

അഹമ്മദാബാദ്: എല്ലാവരും മരിച്ചെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നെങ്കിലും ഒരാള്‍ ജീവനോടെയുണ്ടെന്ന് പുതിയ വിവരം പുറത്തുവന്നു. അഹമ്മദാബാദ് എയര്‍ ഇന്ത്യ വിമാനാപകടത്തില്‍ രക്ഷപ്പെട്ട വിശ്വഷ് കുമാര്‍ രമേശ് ആണ് (40) രക്ഷപ്പെട്ടത്. 11എ സീറ്റായിരുന്നു വിശ്വഷിന്റേത്.

city exchange

അഹമ്മദാബാദിലെ അസര്‍വയിലെ സിവില്‍ ആശുപത്രി ജനറല്‍ വാര്‍ഡില്‍ ചികിത്സയിലാണ് വിശ്വഷ്. ഇദ്ദേഹത്തിന്റെ നെഞ്ചിനും കണ്ണുകള്‍ക്കും കാലുകള്‍ക്കുമാണ് പരിക്കേറ്റിരിക്കുന്നത്.

വിമാനം പറന്നുയര്‍ന്ന് മുപ്പത് സെക്കന്റ് ആകുമ്പോഴേക്കും വലിയ ശബ്ദം കേട്ടുവെന്നും പെട്ടെന്ന് വിമാനം തകര്‍ന്നതായും വിശ്വഷിനെ ഉദ്ധരിച്ച് ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.

Share This Article
Leave a Comment
error: Content is protected !!