
ദോഹ: ഖത്തറില്‍ കുടുങ്ങിയ സന്ദര്‍ശകര്‍ക്ക് ഖത്തര്‍ ടൂറിസം താത്ക്കാലിക ഹോട്ടല്‍ താമസ സൗകര്യം 2026 മാര്‍ച്ച് 14 വരെ നീട്ടിയതായി അറിയിച്ചു.

യാത്രാസംബന്ധിയായ പ്രശ്‌നങ്ങളാല്‍ രാജ്യത്ത് നിന്ന് പുറപ്പെടാന്‍ കഴിയാതെ കുടുങ്ങിയ യാത്രക്കാരെ സഹായിക്കുന്നതിനായുള്ള രണ്ടാംഘട്ട പിന്തുണയുടെ ഭാഗമായാണ് ഈ തീരുമാനം. ലൈസന്‍സുള്ള ഹോട്ടലുകളില്‍ തുടരാന്‍ ഈ പദ്ധതിയിലൂടെ ബാധിതരായ സന്ദര്‍ശകര്‍ക്ക് അനുവാദമുണ്ടാകും.

സഹായം ആവശ്യമുള്ളവര്‍ ഹോട്ടല്‍ അധികൃതരുമായോ ഖത്തര്‍ ടൂറിസത്തിന്റെ ഹോട്ട്‌ലൈന്‍ നമ്പറായ 106ലോ അന്താരാഷ്ട്ര ലൈനായ 00974 44069921 എന്ന നമ്പറിലോ ബന്ധപ്പെടാവുന്നതാണെന്ന് എക്‌സില്‍ അറിയിച്ചു.
