ഈദ് അല്‍ അദ്ഹ പ്രാര്‍ഥനയ്ക്ക് വേദിയായി എജുക്കേഷന്‍ സിറ്റി സ്റ്റേഡിയം

Web Desk
1 Min Read

ദോഹ: ഈദ് അല്‍ അദ്ഹ ആഘോഷങ്ങളുടെ ഭാഗമായി പ്രത്യേക ഈദ് നമസ്‌കാരത്തിനും കുടുംബസമേതം പങ്കെടുക്കാവുന്ന സമൂഹ സംഗമത്തിനും വേദിയായി എജുക്കേഷന്‍ സിറ്റി സ്റ്റേഡിയം ഒരുങ്ങുന്നു. ഖത്തര്‍ ഔഖാഫ് മന്ത്രാലയത്തിന്റെ സഹകരണത്തോടെ മിനാരത്തൈന്‍ സെന്ററാണ് പരിപാടി സംഘടിപ്പിക്കുന്നത്.

city exchange

ആത്മീയതയും ഐക്യവും സന്തോഷവും ഒരുമിപ്പിക്കുന്ന ദിനമായി പരിപാടി മാറുമെന്നാണ് സംഘാടകര്‍ പ്രതീക്ഷിക്കുന്നത്. ഈദ് നമസ്‌കാരത്തിന് ശേഷം കുടുംബങ്ങള്‍ക്കും കുട്ടികള്‍ക്കും ഒരുപോലെ ആസ്വദിക്കാവുന്ന വിവിധ വിനോദ- സാംസ്‌കാരിക പരിപാടികളും ഒരുക്കിയിട്ടുണ്ട്.

ഇസ്ലാമിക കലണ്ടറിലെ ഏറ്റവും പ്രധാനപ്പെട്ട ആഘോഷങ്ങളിലൊന്നായ ഈദ് അല്‍ അദ്ഹയുടെ ഭാഗമായി സമൂഹ ഐക്യവും സഹോദരത്വവും ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് പരിപാടി സംഘടിപ്പിക്കുന്നത്. ഹമദ് ബിന്‍ ഖലീഫ യൂണിവേഴ്സിറ്റിയുടെ മിനാരത്തൈന്‍ സെന്ററും ഔഖാഫ് മന്ത്രാലയവും സംയുക്തമായി ഒരുക്കുന്ന ചടങ്ങില്‍ വലിയ ജനപങ്കാളിത്തമാണ് പ്രതീക്ഷിക്കുന്നത്.

പുലര്‍ച്ചെ 2.30 മുതല്‍ സ്റ്റേഡിയത്തില്‍ പ്രവേശനം ആരംഭിക്കും. രാവിലെ 5 മണിക്കാണ് ഈദ് നമസ്‌കാരം നടക്കുക. തുടര്‍ന്ന് വിവിധ സമൂഹ- കുടുംബ സൗഹൃദ പരിപാടികള്‍ അരങ്ങേറും.

- Advertisement -
Ad image

എജുക്കേഷന്‍ സിറ്റി സ്റ്റേഡിയത്തിലേക്കുള്ള യാത്ര എളുപ്പമാക്കുന്നതിനായി ഓണ്‍ലൈനായി ദിശാനിര്‍ദേശങ്ങളും ലഭ്യമാക്കിയിട്ടുണ്ട്.

ആത്മീയ നിറവിനും സാമൂഹിക ഐക്യത്തിനും കുടുംബ സംഗമത്തിനും അവസരമൊരുക്കുന്ന ഈദ് ആഘോഷത്തില്‍ എല്ലാവരും പങ്കുചേരണമെന്ന് സംഘാടകര്‍ അഭ്യര്‍ഥിച്ചു.

Share This Article
Leave a Comment
error: Content is protected !!