ഈദ് ഗാഹുകളില്‍ ഖുതുബയുടെ മലയാള പരിഭാഷ

Web Desk
1 Min Read

ദോഹ: ഖത്തര്‍ ഇസ്‌ലാമിക മതകാര്യ മന്ത്രാലയമായ ഔഖാഫിന് കീഴിലെ ശൈഖ് അബ്ദുല്ല ബിന്‍ ആല്‍മഹ്മൂദ് ഇസ്ലാമിക് കള്‍ച്ചറല്‍ സെന്റര്‍ നേതൃത്വത്തില്‍ വിവിധ മലയാളി സംഘടനകളുമായി ചേര്‍ന്ന് പെരുന്നാള്‍ ഖുതുബയുടെ മലയാള പരിഭാഷാ സൗകര്യം ഒരുക്കും. പള്ളികള്‍, സ്റ്റേഡിയങ്ങളിലെ ഈദ്ഗാഹ് വേദികള്‍ എന്നിവടങ്ങളിലാണ് പ്രവാസി മലയാളികള്‍ക്കായി ഈ സംവിധാനം ഏര്‍പ്പെടുത്തിയിട്ടുള്ളത്.

city exchange

അല്‍ ഖോര്‍ ലുലു ഈദ് ഗാഹ് (ജംഷീദ് ഇബ്രാഹിം), മസ്ജിദ് മുനീറ അല്‍ സുവൈദി- യൂനിവേഴ്‌സിറ്റി പെട്രാള്‍ പമ്പിന് സമീപം (ഡോ. അബ്ദുല്‍ വാസിഅ്), അല്‍ അറബി സ്റ്റേഡിയം ഈദ് ഗാഹ് (പി പി അബ്ദുറഹീം), വക്‌റ സ്‌പോര്‍ട്‌സ് ക്ലബ് ഗ്രൗണ്ട്- പഴയ അല്‍ മീര (കെ ടി മുബാറക്), ജാസിം ദര്‍വീസ് ഈദ് ഗാഹ്- റീജന്‍സി സിഗ്നലിന് സമീപം (യാസിര്‍ അറഫാത്ത്) എന്നിവിടങ്ങളില്‍ സൗകര്യമൊരുക്കിയതായി സംഘാടകര്‍ അറിയിച്ചു. ഇവിടങ്ങളില്‍ സ്ത്രീകള്‍ക്ക് പ്രത്യേക സൗകര്യം ഉണ്ടായിരിക്കും.

TAGGED:
Share This Article
Leave a Comment
error: Content is protected !!