വെങ്കല മെഡല്‍ നേടി ഇസ്‌റ ഇഷാന്‍

Web Desk
1 Min Read

ദോഹ: ഉം സലാല്‍ അല്‍ ബര്‍സാന്‍ യൂത്ത് സെന്ററില്‍ ഖത്തര്‍ തയ്‌ക്കൊണ്ടോ, ജൂഡോ, കരാട്ടെ അസോസിയേഷന്‍ നടത്തിയ ചാമ്പ്യന്‍ഷിപ്പില്‍ പതിമൂന്നൂകാരന്‍ ഇസ്‌റ ഇഷാന്‍ വെങ്കല മെഡല്‍ നേടി.

city exchange

ദോഹ എം ഇ എസ് ഇന്ത്യന്‍ സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ഥിയാണ് ഇസ്‌റ ഇഷാന്‍. നേരത്തെ ഖത്തര്‍ ഐഡിയല്‍ ഇന്ത്യന്‍ സ്‌കൂളില്‍ നടന്ന സി ബി എസ് ഇ ഖത്തര്‍ ക്ലസ്റ്റര്‍ തയ്‌ക്കൊണ്ടോ ചാമ്പ്യന്‍ഷിപ്പില്‍ വെങ്കല മെഡല്‍ നേടിയിട്ടുണ്ട് ഇസ്‌റ.

തൃശൂര്‍ ജില്ലയിലെ ചാവക്കാട് കുരഞ്ഞിയൂര്‍ കുന്നത്ത് വളപ്പില്‍ ജംഷീര്‍- മനസില ദമ്പതികളുടെ മകനാണ് ഇസ്‌റ ഇഷാന്‍. മികച്ച പോരാട്ടം നടന്ന മത്സരത്തില്‍ ഇസ്‌റ ഇഷാന്‍ മികച്ച പോയിന്റ് നിലയാണ് നേടിയത്.

Share This Article
Leave a Comment
error: Content is protected !!