റവാബി ഗ്രൂപ്പ് ‘ഫ്‌ളേവര്‍സ് ഓഫ് ഇന്ത്യ’ ഫെസ്റ്റിവലിന് തുടക്കമായി

Web Desk
2 Min Read

ദോഹ: ഇന്ത്യയുടെ 75-ാമത് റിപ്പബ്ലിക് ദിനാഘോഷത്തിന്റെ ഭാഗമായി റവാബി ഹൈപ്പര്‍ മാര്‍ക്കറ്റ് ഇസ്ഗാവയില്‍ റവാബി ഗ്രൂപ്പ് ഓഫ് കമ്പനീസ് ‘ഫ്‌ളേവേഴ്‌സ് ഓഫ് ഇന്ത്യ’ ഫെസ്റ്റിവല്‍ ഉദ്ഘാടനം ചെയ്തു. ഖത്തറിലെ ഇന്ത്യന്‍ അംബാസഡര്‍ വിപുല്‍ ഉദ്ഘാടനം നിര്‍വഹിച്ചു.

city exchange

അല്‍ റവാബി ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടര്‍ എം പി മുഹമ്മദ് അബ്ദുല്ല, അഎക്സിക്യൂട്ടീവ് ഡയറക്ടര്‍ അജ്മല്‍ അബ്ദുല്ല, ജനറല്‍ മാനേജര്‍ കണ്ണു ബേക്കര്‍ എന്നിവരും മറ്റ് വിശിഷ്ടാതിഥികളും ചടങ്ങില്‍ പങ്കെടുത്തു.

ഇന്ത്യയുടെ സാംസ്‌കാരിക പൈതൃകം പ്രദര്‍ശിപ്പിക്കുകയും ഉപഭോക്താക്കള്‍ക്ക് സവിശേഷവും മികച്ചതുമായ അനുഭവം പ്രദാനം ചെയ്യുകയാണ് ഫെസ്റ്റിവല്‍ ലക്ഷ്യമിടുന്നത്. സന്ദര്‍ശകരെ ആകര്‍ഷിക്കുന്ന വിധത്തില്‍ ഹൈപ്പര്‍മാര്‍ക്കറ്റ് ‘ഇന്ത്യന്‍ സ്ട്രീറ്റ്’ ആക്കിയാണ് അവതരിപ്പിച്ചിരിക്കുന്നത്.

ഓരോ കോണിലും ഇന്ത്യന്‍ ഭക്ഷണം, സുഗന്ധവ്യഞ്ജനങ്ങള്‍, ഫാഷന്‍ ആക്‌സസറികള്‍ എന്നിവയും അതിലേറെയും ഉള്‍പ്പെടെയുള്ള സാധാരണ ഇന്ത്യന്‍ ഉത്പന്നങ്ങള്‍ പ്രദര്‍ശിപ്പിക്കുന്ന ബസാര്‍ ക്രമീകരണമാണ് നടത്തിയിരിക്കുന്നത്.

- Advertisement -
Ad image

700-ലധികം ഇന്ത്യന്‍ ഉത്പന്നങ്ങളാണ് പ്രദര്‍ശനത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. പരമ്പരാഗത ഇന്ത്യന്‍ പാചകരീതികളും തെരുവ് ഭക്ഷണങ്ങളും വാഗ്ദാനം ചെയ്യുന്ന ‘ഫുഡ് ബസാര്‍’ മറ്റൊരു പ്രത്യേകതയാണ്. മില്ലറ്റ്, മില്ലറ്റ് അധിഷ്ഠിത ഉത്പന്നങ്ങളുടെ വിപുലമായ പ്രദര്‍ശനവും പരിപാടിയുടെ സവിശേഷതയാണ്.

ഖത്തറും ഇന്ത്യയും തമ്മില്‍ വളര്‍ന്നുവരുന്ന വാണിജ്യ ബന്ധത്തെ കുറിച്ച് ഇന്ത്യന്‍ അംബാസഡര്‍ ഊന്നിപ്പറഞ്ഞു. ഖത്തര്‍- ഇന്ത്യ വാണിജ്യ ബന്ധം വളര്‍ത്തിയെടുക്കുന്നതില്‍ നിര്‍ണായക പങ്ക് വഹിച്ചതിന് റവാബി ഗ്രൂപ്പ് ഓഫ് കമ്പനീസിനെ അദ്ദേഹം പ്രശംസിച്ചു. അംബാസഡര്‍ വിപുല്‍ പ്രത്യേക ഉത്പന്നങ്ങളെക്കുറിച്ച് സദസ്സിനെ അറിയിക്കുകയും ദൈനംദിന ഭക്ഷണ ശീലങ്ങളില്‍ തിനകള്‍ ഉള്‍പ്പെടുത്തേണ്ടതിന്റെ പ്രാധാന്യം എടുത്തുകാണിക്കുകയും ചെയ്തു.

ഇന്ത്യ- ഖത്തര്‍ വ്യാപാരത്തില്‍ റവാബി ഗ്രൂപ്പ് മുന്‍പന്തിയിലാണെന്നും ഇന്ത്യയിലുടനീളമുള്ള തങ്ങളുടെ വിപുലമായ ഫുഡ് സോഴ്സിംഗ്, ലോജിസ്റ്റിക്‌സ് കേന്ദ്രങ്ങളിലൂടെ നിരവധി ഇന്ത്യന്‍ ഉത്പന്നങ്ങള്‍ ഇറക്കുമതി ചെയ്യുന്നതായും ഉദ്ഘാടന വേളയില്‍ അജ്മല്‍ അബ്ദുള്ള പറഞ്ഞു. അതിന്റെ സാക്ഷ്യമാണ് ഫ്‌ളേവേഴ്‌സ് ഓഫ് ഇന്ത്യയെന്നും അദ്ദേഹം പറഞ്ഞു.

‘ഫ്‌ളേവേഴ്സ് ഓഫ് ഇന്ത്യ’ ഫെസ്റ്റിവല്‍ അനാച്ഛാദനം ചെയ്യുന്ന വേളയില്‍ അതിരുകള്‍ക്കപ്പുറത്തുള്ള പാചക സാംസ്‌കാരിക യാത്രയിലേക്ക് ക്ഷണിക്കുന്നതായി ജനറല്‍ മാനേജര്‍ കണ്ണു ബേക്കര്‍ പറഞ്ഞു.

ഫെസ്റ്റിവലില്‍ വൈവിധ്യമാര്‍ന്ന ഭക്ഷ്യ ഉത്പന്നങ്ങള്‍, കാര്‍ഷിക ഉത്പന്നങ്ങള്‍, മാംസം, ട്രെന്‍ഡി ഹൈ- സ്ട്രീറ്റ് ഫാഷന്‍ എന്നിവ പ്രദര്‍ശിപ്പിക്കുന്നു. ജനുവരി 30 വരെ പ്രവര്‍ത്തിക്കുന്ന ‘ഫ്‌ളേവേഴ്‌സ് ഓഫ് ഇന്ത്യ’ ഖത്തറിലെ എല്ലാ റവാബി സ്റ്റോറുകളിലും ഓണ്‍ലൈനിലും ലഭിക്കും.

അതോടൊപ്പം ജനുവരി 25 മുതല്‍ ഫെബ്രുവരി 7 വരെ അവിശ്വസനീയമായ ഡീലുകള്‍ അവതരിപ്പിക്കുന്ന ’10 20 30′ ഓഫറും റവാബി അവതരിപ്പിക്കുന്നു. പലചരക്ക് സാധനങ്ങള്‍, ഭക്ഷണം, വീട്ടുപകരണങ്ങള്‍, ഇലക്ട്രോണിക്‌സ്, വസ്ത്രങ്ങള്‍, കളിപ്പാട്ടങ്ങള്‍ തുടങ്ങി നിരവധി ഇനങ്ങളിലാണ് ഓഫര്‍ പ്രഖ്യാപിച്ചത്.

Share This Article
Leave a Comment
error: Content is protected !!