

ദോഹ: ഖത്തര്‍ ഇന്ത്യന്‍ ഇസ്ലാഹി സെന്ററിന്റെ 2022- 23 കാലയളവിലേക്കുള്ള ഭാരവാഹികളെ തെരഞ്ഞെടുത്തു. കെ എന്‍ സുലൈമാന്‍ മദനി (പ്രസി), റഷീദലി വി പി (ജന സെക്ര), എഞ്ചിനിയര്‍ ഷമീം കൊയിലാണ്ടി (ട്രഷ) എന്നിവരാണ് പ്രധാന ഭാരവാഹികള്‍.

അബ്ദുല്‍ ലത്തീഫ് നല്ലളം, ഷമീര്‍ വലിയവീട്ടില്‍, നസീര്‍ പാനൂര്‍, അഷ്ഹദ് ഫൈസി, ഡോ. അബ്ദുല്‍ അസീസ് പാലോള്‍ എന്നിവരെ വൈസ് പ്രസിഡന്റുമാരായും അബ്ദുല്‍ അലി ചാലിക്കര, മുജീബ് റഹ്മാന്‍ മദനി, അസ്ലം മാഹി, മുഹമ്മദ് ശൗലി, ഉമര്‍ ഫാറൂഖ് എന്നിവരെ സെക്രട്ടറിമാരായും തെരഞ്ഞെടുത്തു.

പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട സുലൈമാന്‍ മദനി അറിയപ്പെടുന്ന പണ്ഡിതനും പ്രഭാഷകനും മികച്ച സംഘാടകനുമാണ്. നിരവധി തവണ ഐ എസ് എം, എം എസ് എം സംസ്ഥാന ഭാരവാഹിയായിട്ടുണ്ട്. ഫറൂഖ് റൗദത്തുല്‍ ഉലൂം അറബിക് കോളജ് അധ്യാപകനായിരുന്ന അദ്ദേഹം നിലവില്‍ ഖത്തര്‍ എനര്‍ജിയില്‍ ഉദ്യോഗസ്ഥനാണ്. ജനറല്‍ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട റഷീദലി നിരവധി തവണ ഇസ്ലാഹി സെന്റര്‍ ഭാരവാഹിയായിട്ടുണ്ട്. മികച്ച സംഘാടകനാണ്. ട്രഷറര്‍ ഷമീം കൊയിലാണ്ടി സ്വദേശിയും സീഡ്സ് ഓണ്‍ലൈന്‍ അക്കാഡമി ഫിനാന്‍സ് ഡയറക്ടറുമാണ്.
ഇസ്ലാഹി സെന്റര്‍ ഓഡിറ്റോറിയത്തില്‍ നടന്ന കൗണ്‍സില്‍ യോഗത്തില്‍ സിറാജ് ഇരിട്ടി, നാസറുദ്ദീന്‍ ചെമ്മാട്, അബ്ദുല്‍ വഹാബ് പി ഇസെഡ്, ഇ ഇബ്രാഹിം, അബ്ദുര്‍റഹ്മാന്‍ മദനി, ആര്‍ വി മുഹമ്മദ് എന്നിവര്‍ തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു.
ആഗോളവാര്‍ത്ത സാമൂഹ്യ മാധ്യമ അക്കൗണ്ടുകള്‍ക്ക് താഴെ കാണുന്ന ലിങ്കുകള്‍ ക്ലിക്ക് ചെയ്യുക:
വാട്‌സ്ആപ്:
https://chat.whatsapp.com/IlpScimtmZI1mYF2s8WLHI
ഫേസ്ബുക്ക്:
https://www.facebook.com/aagolavartha
ടെലഗ്രാം:
https://t.me/joinchat/sJJyVd4C5jFlMDQ1
ട്വിറ്റര്‍:
https://twitter.com/aagolavartha
ഇന്‍സ്റ്റാഗ്രാം:
https://www.instagram.com/aagolavartha/
യൂട്യൂബ്:
https://www.youtube.com/channel/UCaCF_ZmKirRGorI6BryvU3g
ഗൂഗ്ള്‍ ന്യൂസ്:
shorturl.at/guPV7

