ആസ്റ്റര്‍ ഡി എം ഹെല്‍ത്ത്‌കെയര്‍ ഗ്ലോബല്‍ നഴ്‌സിങ് അവാര്‍ഡ്: ഗ്രാന്‍ഡ് ജൂറിയെ പ്രഖ്യാപിച്ചു

Web Desk
2 Min Read

ദുബായ്: മെയ് 12-ന് അന്താരാഷ്ട്ര നഴ്‌സസ് ദിനത്തില്‍ ദുബായില്‍ പ്രഖ്യാപിക്കുന്ന ആസ്റ്റര്‍ ഗാര്‍ഡിയന്‍സ് ഗ്ലോബല്‍ നഴ്‌സിങ് അവാര്‍ഡ്സില്‍ വിജയികളെ കണ്ടെത്തുന്നതിന് ഗ്രാന്‍ഡ് ജൂറിയെ പ്രഖ്യാപിച്ചു. ആഗോള ആരോഗ്യരംഗത്തെ പ്രമുഖരായ സിറ്റ്സര്‍ലന്റിലെ ഇന്റര്‍നാഷണല്‍ കൗണ്‍സില്‍ ഓഫ് നഴ്സസ്- ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ ഹോവാര്‍ഡ് കാറ്റണ്‍, ഗ്ലോബല്‍ എച്ച് ഐ വി പ്രിവന്‍ഷന്‍ കോയലിഷന്‍ കോ-ചെയര്‍ പേഴ്സണും ഗവണ്‍മെന്റ് ഓഫ് ബോട്ട്സ്വാനയുടെ മുന്‍ ആരോഗ്യമന്ത്രിയും പാര്‍ലമെന്റ് അംഗവുമായ പ്രൊഫ. ഷെയ്ല ത്ലോ, ഡബ്ല്യൂ എച്ച് ഒ കൊളാബറേറ്റിങ്ങ് സെന്റര്‍ ഫോര്‍ നഴ്സിങ് അഡ്ജന്‍ക്റ്റ് പ്രൊഫസറായ ജെയിംസ് ബുക്കാന്‍, സിറ്റ്സര്‍ലന്റ് ആസ്ഥാനമായ യുനൈറ്റ്ഡ് നാഷന്‍സ് എന്‍വിറോണ്‍മെന്റ് പ്രോഗ്രാമിന്റെ റിസിലിയന്‍സ് ടു ഡിസാസ്റ്റേര്‍സ് ആന്റ് കോണ്‍ഫ്ളിക്റ്റ്സ് ഗ്ലോബല്‍ സപ്പോര്‍ട്ട് ബ്രാഞ്ച് ആക്റ്റിങ് ഹെഡായ മുരളി തുമ്മാരുകുടി, ജമൈക്ക ആസ്ഥാനമായ കരീബിയന്‍ വള്‍നറബ്ള്‍ കമ്യൂണിറ്റീസ് കോഅലീഷന്‍ (സി വി സി) എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഡോ. കരോലിന്‍ ഗോമസ് തുടങ്ങിയവര്‍ ഉള്‍പ്പെടുന്ന ജൂറിയാണ് വിജയികളെ പ്രഖ്യാപിക്കുക.

city exchange

നഴ്‌സിങ് മേഖലയില്‍ മികച്ച പ്രകടനം കാഴ്ചവെച്ച വ്യക്തിക്ക് 250,000 ഡോളറിന്റെ ഗാന്റ് പ്രൈസും മറ്റ് ഒന്‍പത് ഫൈനലിസ്റ്റുകള്‍ക്ക് മികച്ച അവാര്‍ഡുകളും നല്‍കും.

ഹെല്‍ത്ത്‌കെയര്‍ പ്രൊഫഷണലുകള്‍ സമൂഹത്തിനായി നിറവേറ്റിക്കൊണ്ടിരിക്കുന്ന സ്തുത്യര്‍ഹമായ പ്രവര്‍ത്തനങ്ങളെ മുന്‍നിരയിലേക്ക് കൊണ്ടുവരുന്ന ഈ ഉദ്യമത്തെ നഴ്‌സുമാരുടെ ക്ഷേമവും തൊഴില്‍ സാഹചര്യങ്ങളും മെച്ചപ്പെടുത്തുന്നതിന് വേണ്ടി നിലകൊള്ളുന്ന ഇന്റര്‍നാഷണല്‍ കൗണ്‍സില്‍ ഓഫ് നഴ്‌സസ് (ഐ സി എന്‍) സി ഇ ഒ ഹോവാര്‍ഡ് കാറ്റണ്‍ പ്രശംസിച്ചു.

- Advertisement -
Ad image

ആഫ്രിക്കയിലെ ഏറ്റവും സ്വാധീനമുള്ള 100 സ്ത്രീകളുടെ അവന്‍സ് മീഡിയയുടെ പട്ടികയില്‍ ഇടം നേടിയ പ്രൊഫസര്‍ ഷീല ത്ലോയാണ്് പാനലിലെ വിപുലമായ അനുഭവങ്ങളുളള വ്യക്തിത്വം. മുന്‍ പാര്‍ലമെന്റ് അംഗവും ബോട്സ്വാന റിപ്പബ്ലിക്കിന്റെ ആരോഗ്യമന്ത്രിയുമായിരുന്ന അവര്‍ അക്കാദമി രംഗത്തും ഗവേഷണത്തിലും വിപുലമായ കരിയര്‍ കെട്ടിപ്പടുത്ത വ്യക്തിതമാണ്. ബോട്സ്വാന സര്‍വകലാശാലയിലെ മുന്‍ നഴ്സിങ് പ്രൊഫസറും ലോകാരോഗ്യ സംഘടനയുടെ ആംഗ്ലോഫോണ്‍ ആഫ്രിക്കയ്ക്കുള്ള പ്രാഥമിക ആരോഗ്യ സംരക്ഷണത്തിനുളള നഴ്സിങ് ആന്‍ഡ് മിഡ്‌വൈഫറി ഡവലപ്മെന്റിന്റെ സഹകരണ കേന്ദ്രത്തിന്റെ ഡയറക്ടറുമാണ് അവര്‍.
ആഗോളതലത്തില്‍ ദുരന്തനിവാരണത്തിനും പകര്‍ച്ചവ്യാധി പ്രതികരണത്തിനും നഴ്‌സുമാരാണ് മുന്‍നിരയിലുള്ളതെന്നും ജൂറിയുടെ ഭാഗമാകാന്‍ കഴിഞ്ഞതില്‍ ഏറെ സന്തുഷ്ടനാണെന്നും സിറ്റ്സര്‍ലന്റ് ആസ്ഥാനമായ യുനൈറ്റ്ഡ് നാഷന്‍സ് എന്‍വിറോണ്‍മെന്റ് പ്രോഗ്രാമിന്റെ റിസിലിയന്‍സ് ടു ഡിസാസ്റ്റേര്‍സ് ആന്റ് കോണ്‍ഫ്ളിക്റ്റ്സ് ഗ്ലോബല്‍ സപ്പോര്‍ട്ട് ബ്രാഞ്ച് ആക്റ്റിങ് ഹെഡായ മുരളീ തുമ്മാരുകുടി പറഞ്ഞു.
നിര്‍വ്വചിക്കപ്പെട്ട യോഗ്യതാ മാനദണ്ഡങ്ങള്‍, മൂല്ല്യനിര്‍ണ്ണയം എന്നിവയെ അടിസ്ഥാനമാക്കി വിദഗ്ധരുടെ ഒരു സ്വതന്ത്ര പാനല്‍ വിലയിരുത്തപ്പെടുന്ന അപേക്ഷകള്‍ പരിശോധിച്ച് അന്തിമ വിജയിയെ നിര്‍ണ്ണയിക്കാന്‍ സ്വതന്ത്രമായ ഒരു ഗ്രാന്റ് ജൂറിക്ക് മുന്നില്‍ ഫൈനലിസ്റ്റുകളെ അവതരിപ്പിച്ചുകൊണ്ടാണ് ആസ്റ്റര്‍ ഗാര്‍ഡിയന്‍സ് അവാര്‍ഡ് നിര്‍ണ്ണയത്തിന്റെ വിവിധ ഘട്ടങ്ങള്‍ പൂര്‍ത്തിയാക്കുക. സൂക്ഷ്മത ഉറപ്പുവരുത്തുന്നതിന് ‘പ്രൊസസ് അഡൈ്വസര്‍’ എന്ന നിലയില്‍ ഏണസ്റ്റ് ആന്റ് യംങ് എല്‍ എല്‍ പിയെ നിയോഗിച്ചാണ് ആസ്റ്റര്‍ ഡി എം ഹെല്‍ത്ത് കെയര്‍ അവാര്‍ഡിന്റെ ആദ്യ പതിപ്പായ ഈ വര്‍ഷം 2022 മെയ് മാസത്തില്‍ അന്താരാഷ്ട്ര നഴ്സസ് ദിനത്തില്‍ വിജയികളുടെ പ്രഖ്യാപനവും അനുബന്ധ ചടങ്ങുകളും സംഘടിപ്പിക്കുന്നത്. അന്തിമ തീരുമാനങ്ങള്‍ എടുക്കുന്ന ജൂറി അംഗങ്ങളുമായി ഫൈനലിസ്റ്റുകള്‍ വ്യക്തിഗത അഭിമുഖത്തിന് വിധേയരായതിനുശേഷം അന്താരാഷ്ട്ര നഴ്‌സസ് ദിനമായ 2022 മെയ് 12ന് വിജയികളെ പ്രഖ്യാപിക്കും.
കൂടുതല്‍ വിവരങ്ങള്‍ക്കും നോമിനേഷനുകള്‍ സമര്‍പ്പിക്കുന്നതിനും www.asterguardians.com സന്ദര്‍ശിക്കാം.

Share This Article
Leave a Comment
error: Content is protected !!