

പയ്യന്നൂര്‍: ചരിത്ര പ്രസിദ്ധമായ രാമന്തളി 17 ശുഹദാ മഖാം ഉറൂസും സ്വലാത്ത് വാര്‍ഷികവും ഫെബ്രുവരി 24 മുതല്‍ 27 വരെ നടത്തും. 24ന് രാവിലെ 10 മണിക്ക് രാമന്തളി മുസ്‌ലിം ജമാഅത്ത് കമ്മിറ്റി കണ്‍വീനര്‍ യു അബ്ദുല്‍ റഹിമാന്‍ പതാക ഉയര്‍ത്തും. തുടര്‍ന്ന് തെക്കുമ്പാട് മഖാം സിയാറത്ത് യാത്ര, വൈകുന്നേരം ഏഴു മണിക്ക് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ ഉറൂസ് ഉദ്ഘാടനം ചെയ്യും.

അബ്ദുസമദ് പൂക്കോട്ടൂര്‍ മുഖ്യപ്രഭാഷണം നടത്തും. 25ന് മുനീര്‍ ഹുദവി വിളയില്‍, 26ന് നൗഫല്‍ ഹുദവി കൊടുവള്ളി തുടങ്ങിയവര്‍ രാത്രി ഏഴു മണിക്ക് പ്രഭാഷണം നടത്തും. 27ന് ദുഹര്‍ നമസ്‌കാരാനന്തരം മൗലീദ് പരായണവും അസര്‍ നമസ്‌കാരാനന്തരം ഖതമുല്‍ ഖുര്‍ആനും നടക്കും. രാത്രി ഏഴു മണിക്ക് സമാപന സമ്മേളനത്തില്‍ അബു ഫിദ റഷാദി മുഖ്യ പ്രഭാഷണം നടത്തും. തുടര്‍ന്ന് നടക്കുന്ന സ്വലാത്ത് മജ്‌ലിസിനും കൂട്ടപ്രാര്‍ഥനക്കും ശൈഖുനാ ഉമര്‍ മുസ്‌ലിയാര്‍ തനിയാമ്പുറം നേതൃത്വം നല്‍കും.
