സ്‌പോര്‍ട്‌സ് ഫോക്കസ്; റയ്യാന്‍ ഡിവിഷന്‍ ഓവറോള്‍ ചാമ്പ്യന്‍മാര്‍

Web Desk
2 Min Read

ദോഹ: ഖത്തര്‍ ദേശീയ കായിക ദിനത്തോടനുബന്ധിച്ച് ഫോക്കസ് ഇന്റര്‍നാഷണല്‍ ഖത്തര്‍ റീജ്യന്‍ സംഘടിപ്പിച്ച സ്‌പോര്‍ട്‌സ് ഫോക്കസ് 2023 മത്സരങ്ങളില്‍ റയ്യാന്‍ ഡിവിഷന്‍ ഓവറോള്‍ ചാമ്പ്യന്‍മാരായി.

city exchange

അല്‍വക്‌റ, ഹിലാല്‍, അല്‍ സദ്ദ്, ദോഹ, റയ്യാന്‍, മദീന ഖലീഫ തുടങ്ങി ആറ് ഡിവിഷനുകള്‍ തമ്മില്‍ നടന്ന മത്സരങ്ങളില്‍ നിരവധി യുവാക്കള്‍ പങ്കെടുത്തു. മഅ്മൂറയിലെ കാംബ്രിഡ്ജ് സ്‌കൂള്‍, ശാന്തിനികേതന്‍ സ്‌കൂള്‍, വുകൈറിലെ ലെജന്റ്‌സ് ഗ്രൗണ്ട്, തുമാമയിലെ ഫോക്കസ് വില്ല എന്നിവിടങ്ങളിലായി നടന്ന വിവിധ പരിപാടികള്‍ ഫോക്കസ് ഇന്റര്‍നാഷണല്‍ ഖത്തര്‍ റീജ്യന്‍ സി ഇ ഒ ഹാരിസ് പി ടി ഉദ്ഘാടനം ചെയ്തു.

യുവാക്കളില്‍ ശാരീരികവും മാനസികവുമായ സുസ്ഥിരതയെ വാര്‍ത്തെടുക്കുന്നതില്‍ ഖത്തര്‍ ഒരുക്കുന്ന മികച്ച സൗകര്യങ്ങള്‍ ഏറെ പ്രശംസനീയമാണെന്ന് ഹാരിസ് പി ടി പറഞ്ഞു. കായികവും വിദ്യാഭ്യാസവും സാംസ്‌കാരികവുമായ വിവിധ പദ്ധതികളില്‍ ക്രിയാത്മകമായി ഇടപെടാന്‍ അവസരം നല്‍കുന്ന ഈ രാജ്യത്തോടെ ഓരോ പ്രവാസിയും ഏറെ കടപ്പെട്ടിരിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. ശാരീരികാരോഗ്യം പോലെ ഏറെ പ്രധാനമാണ് മാനസികാരോഗ്യവും. സ്ഥിരോത്സാഹത്തോടെയുള്ള വ്യായാമം, ഭക്ഷണക്രമീകരണം എന്നിവയിലൂടെ ആരോഗ്യം നിലനിര്‍ത്താന്‍ ഓരോ പ്രവാസിയും ശ്രദ്ധിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

- Advertisement -
Ad image

ഫുട്ബാള്‍, വോളീബാള്‍, ക്രിക്കറ്റ്, ആം റസ്ലിംഗ്, ടേബിള്‍ ടെന്നീസ്, കാരംസ്, ബാഡ്മിന്റണ്‍, ചെസ്സ് തുടങ്ങി വിവിധ മത്സരങ്ങളാണ് ഖത്തറിലെ വിവിധ സ്ഥലങ്ങളിലായി സംഘടിപ്പിച്ചത്. റയ്യാന്‍ ഡിവിഷന്‍ മികച്ച പോയിന്റ് നില കരസ്ഥമാക്കി ചാമ്പ്യന്‍മാരായപ്പോള്‍ ഹിലാല്‍ ഡിവിഷന്‍ ഫസ്റ്റ് റണ്ണര്‍ അപ്പും വക്‌റ ഡിവിഷന്‍ സെക്കന്റ് റണ്ണര്‍ അപ്പും നേടി.

ഫോക്കസ് ഇന്റര്‍നാഷണല്‍ ഖത്തര്‍ റീജ്യന്‍ ഇവന്റ്്‌സ് മാനേജര്‍ മൊയ്തീന്‍ ഷായുടെ നേതൃത്വത്തില്‍ നടന്ന പരിപാടികള്‍ക്ക് സ്‌പോര്‍ട്‌സ് മാനേജര്‍ അനീസ് ഹനീഫ് മാഹി, ഡെപ്യൂട്ടി സ്‌പോര്‍ട്‌സ് മാനേജര്‍ മുഹമ്മദ് സദീദ്, മിദ് ലാജ് ലത്തീഫ്, ഫഹ്‌സീര്‍ റഹ്മാന്‍, റഫീഖ് കാരാട്, റസീല്‍ മൊയ്തീന്‍, ആശിക് ബേപ്പൂര്‍ എന്നിവര്‍ നേതൃത്വം നല്‍കി. സി ഒ ഒ അമീര്‍ ഷാജി, സി എഫ് ഒ സഫീറുസ്സലാം അഡ്മിന്‍ മാനേജര്‍ അമീനുര്‍റഹ്മാന്‍, ഫാഇസ് എളയോടന്‍, റാഷിക് ബക്കര്‍, യൂസുഫ് ബിന്‍ മുഹമ്മദ്, സലീല്‍ റയ്യാന്‍ എന്നിവര്‍ പരിപാടി നിയന്ത്രിച്ചു. സ്‌പോര്‍ട്‌സ് മത്സരങ്ങളുടെ സമ്മാന വിതരണം വിപുലമായ മെംബേര്‍സ് ഗാദറിംഗിലൂടെ തുമാമയിലെ ഫോക്കസ് വില്ലയില്‍ നടത്തി.

Share This Article
Leave a Comment
error: Content is protected !!