ഫിഫയും ഖത്തറും ലോകകപ്പ് സുരക്ഷാ കരാറില്‍ ഒപ്പുവെച്ചു

Web Desk
1 Min Read

ദോഹ: ഫിഫ ലോകകപ്പ് 2022 സേഫ്റ്റി ആന്റ് സെക്യൂരിറ്റി ഓപറേഷന്‍സ് കമ്മിറ്റിയും ഫിഫയും ലോകകപ്പ് സുരക്ഷാ കാര്യങ്ങളുമായി ബന്ധപ്പെട്ട കരാര്‍ ഒപ്പുവെച്ചു. സേഫ്റ്റി ആന്റ് സെക്യൂരിറ്റി ഓപറേഷന്‍സ് കമ്മിറ്റി, ഫിഫ, ഡെലിവറി ആന്റ് ലെഗസി സുപ്രിം കമ്മിറ്റി, ഫിഫ ലോകകപ്പ് ഖത്തര്‍ 2022 എന്നിവ സംയുക്തമായാണ് ടൂര്‍ണമെന്റ് സുരക്ഷയുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ വികസിപ്പിച്ചത്. ആഭ്യന്തര മന്ത്രാലയം ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ സേഫ്റ്റി ആന്റ് സെക്യൂരിറ്റി ഓപറേഷന്‍സ് കമ്മിറ്റി ചെയര്‍മാന്‍ മേജര്‍ ജനറല്‍ എന്‍ജിനിയര്‍ അബ്ദുല്‍ അസീസ് അബ്ദുല്ല അല്‍ അന്‍സാരി, ഫിഫ സേഫ്റ്റി സെക്യൂരിറ്റി ആന്റ് ആക്‌സസ് ഡയറക്ടര്‍ ഹെല്‍മുട്ട് സ്പാന്‍ എന്നിവര്‍ പങ്കെടുത്തു.
സുരക്ഷിതമായി ഫിഫ ഖത്തര്‍ ലോകകപ്പ് 2022ന് ആതിഥേയത്വം വഹിക്കാനുള്ള തയ്യാറെടുപ്പിലെ സുപ്രധാന ഘട്ടമാണ് ഒപ്പുവെക്കല്‍ ചടങ്ങെന്ന് മേജര്‍ ജനറല്‍ അല്‍ അന്‍സാരി പറഞ്ഞു. എക്കാലത്തേയും മികച്ച ഫിഫ ലോകകപ്പ് സംഘടിപ്പിക്കുന്നതിനുള്ള പ്രധാന ചുവടുവെയ്പാണിതെന്ന് ഹെല്‍മുട്ട് സ്പാന്‍ പറഞ്ഞു.

city exchange
Share This Article
Leave a Comment
error: Content is protected !!