

ദോഹ: പാര്‍ലമെന്റ് അംഗവും ഐ എന്‍ എല്‍ സ്ഥാപക പ്രസിഡന്റുമായിരുന്ന ഇബ്രാഹിം സുലൈമാന്‍ സേട്ടിന്റെ പേരില്‍ ജി സി സി ഐ എം സി സി ആര്‍ട്‌സ് ആന്റ് കള്‍ച്ചറല്‍ വിംഗ് നടത്തിയ മെഹബൂബെ മില്ലത്ത് ഓണ്‍ലൈന്‍ ക്വിസ് മത്സര വിജയികളെ പ്രഖ്യാപിച്ചു.

ഷിറീന്‍ അലി, ഫാത്തിമ ബി കെ, നഫീസ സി എ എന്നിവര്‍ ആദ്യ മൂന്നു സ്ഥാനങ്ങള്‍ നേടി. പരിപാടിയില്‍ നിരവധി മത്സരാര്‍ഥികള്‍ പങ്കെടുത്തു. മുഴുവന്‍ മാര്‍ക്കും നേടിയവരില്‍ നിന്നും നറുക്കെടുപ്പിലൂടെയാണ് വിജയികളെ തെരഞ്ഞെടുത്തത്.

വിജയികള്‍ക്കുള്ള ക്യാഷ് അവാര്‍ഡും സര്‍ട്ടിഫിക്കറ്റും നാട്ടില്‍ നടക്കുന്ന പാര്‍ട്ടി പരിപാടിയില്‍ വിതരണം ചെയ്യുമെന്ന് ഐ എം സി സി ജി സി സി ജനറല്‍ കണ്‍വീനര്‍ പി പി സുബൈറും ആര്‍ട്‌സ് ആന്റ് കള്‍ച്ചറല്‍ വിങ്ങ് കോഓര്‍ഡിനേറ്റര്‍ നൗഫല്‍ നടുവട്ടവും അറിയിച്ചു.

