

കൊച്ചി: കേരള മാനേജ്മെന്റ് അസോസിയേഷന്റെ ഈ വര്‍ഷത്തെ എക്‌സലന്‍സ് അവാര്‍ഡുകള്‍ വിതരണം ചെയ്തു. കൊച്ചി കപ്പല്‍ശാല ജനറല്‍ മാനേജര്‍ വി പി ഷിറാസ് മാനേജര്‍ ഓഫ് ദി ഇയര്‍ ആയി തെരഞ്ഞെടുക്കപ്പെട്ടു.

യങ് മാനേജേഴ്സ് അവാര്‍ഡിന് വി ഗാര്‍ഡ് ഇvd]ഡസ്ട്രീസിലെ അഞ്ജു സൂസന്‍ അലക്‌സ്, കെ പി ശ്രീലക്ഷ്മി, ലയ വില്‍സണ്‍, നിരൂപ മേരി ജേക്കബ് എന്നിവര്‍ അര്‍ഹരായി. സിന്തൈറ്റ് ഇന്‍ഡസ്ട്രീസ് രണ്ടാം സ്ഥാനവും ഹാരിസണ്‍സ് മലയാളം ലിമിറ്റഡ് മൂന്നാം സ്ഥാനവും നേടി. യു എസ് ടി കൊച്ചി ജ്യൂറിയുടെ പ്രത്യേക പരാമര്‍ശത്തിന് അര്‍ഹരായി.

മികച്ച ഇന്‍ ഹൗസ് മാഗസിനുള്ള കെ എം എ എക്സലന്‍സ് അവാര്‍ഡ് വി ഗാര്‍ഡ് ഇന്‍ഡസ്ട്രീസ് കരസ്ഥമാക്കി. ഫെഡറല്‍ ബാങ്ക് രണ്ടാം സ്ഥാനവും ബി പി സി എല്‍ കൊച്ചി റിഫൈനറി മൂന്നാം സ്ഥാനവും നേടി. പ്രത്യേക ജൂറി പരാമര്‍ശത്തിന് കൊച്ചിന്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് അര്‍ഹരായി.
മറ്റ് അവാര്‍ഡുകള്‍: ബെസ്റ്റ് മാനുഫാക്ച്ചറിംഗ് ഇന്നവേഷന്‍: കാര്‍ബൊറാണ്ടം യൂണിവേഴ്സല്‍ ലിമിറ്റഡ്, രണ്ടാം സ്ഥാനം: ബി പി സി എല്‍ സപ്ലൈ ചെയിന്‍ ഒപ്ടിമൈസേഷന്‍, മൂന്നാം സ്ഥാനം: എസ് എഫ് ഓ ടെക്നോളജീസ്, പ്രത്യേക പരാമര്‍ശം: ഹെര്‍ബല്‍ ഐസൊലേറ്റ്‌സ്. ഇന്നവേറ്റേവ് എച്ച് ആര്‍ ഇനിഷ്യേറ്റിവ്‌സ്: അപ്പോളോ ടയേഴ്സ്, ബി പി സി എല്‍ കൊച്ചി റിഫൈനറി, രണ്ടാം സ്ഥാനം: വി ഗാര്‍ഡ് ഇന്‍ഡസ്ട്രീസ്. ഇന്നവേറ്റിവ് എച്ച് ആര്‍ ഇനിഷ്യേറ്റിവ് ഐ ടി മേഖല: വാലോറം റിപ്ലൈ, സര്‍വീസസ് മേഖല: വിഷന്‍ മോട്ടോഴ്സ്, രണ്ടാം സ്ഥാനം: പെട്രോനെറ്റ് എല്‍ എന്‍ ജി. ഹോസ്പിറ്റല്‍/ ഹോസ്പിറ്റാലിറ്റി മേഖല: കാസിനോ എയര്‍ കാറ്ററേഴ്സ് ആന്‍ഡ് ഫ്‌ളൈറ്റ് സര്‍വീസസ്, രാജഗിരി ആശുപത്രി. ബേബി മെമ്മോറിയല്‍ ആശുപത്രി രണ്ടാം സ്ഥാനം നേടി. കെ എം എ- ഐ ബി എസ്- ഐ ടി അവാര്‍ഡുകളും ചടങ്ങില്‍ സമ്മാനിച്ചു. ഐ ടി സ്റ്റാര്‍ട്ടപ്പ് ഓഫ് ദി ഇയര്‍: മൈകെയര്‍ ഹെല്‍ത്ത്, ഔട്ട്സ്റ്റാന്‍ഡിങ് ഡിജിറ്റല്‍ ട്രാന്‍സ്ഫര്‍മേഷന്‍: എ വി ടി മക്കോര്‍മിക് ഇന്‍ഗ്രീഡിയന്റ്‌സ് പ്രൈവറ്റ് ലിമിറ്റഡ്, പ്രത്യേക ജൂറി പരാമര്‍ശം: കേരള ഡവലപ്‌മെന്റ് ആന്‍ഡ് ഇന്നവേഷന്‍ സ്ട്രാറ്റജിക് കൗണ്‍സില്‍. മികച്ച ടെക്നോളജി ഇന്നവേഷന്‍: ആസ്‌ട്രേക് ഇന്നവേഷന്‍സ്, വുമണ്‍ ടെക്നോളജി സംരംഭക: ഡോ. കാര്‍ത്തിക പ്രസാദ്, ബഡ്മോര്‍ അഗ്രോ ഇന്‍ഡസ്ട്രീസ്.
കെ എം എ- സി എസ് ആര്‍ അവാര്‍ഡുകള്‍ക്ക് ഹെല്‍ത്ത് ആന്‍ഡ് ഹൈജീന്‍ മേഖലയില്‍ യു എസ് ടെക്നോളജി ഇന്റര്‍നാഷണല്‍, ചൈല്‍ഡ് ആന്‍ഡ് എല്‍ഡര്‍ലി കെയര്‍ വിഭാഗത്തില്‍ വി ഗാര്‍ഡ് ഇന്‍ഡസ്ട്രീസ്, എന്‍വയോണ്‍മെന്റ് ആന്‍ഡ് ഗ്രീനറി വിഭാഗത്തില്‍ യു എസ് ടെക്നോളജി ഇന്റര്‍നാഷണല്‍ എന്നിവര്‍ അര്‍ഹരായി. ഈ വിഭാഗത്തില്‍ നിറ്റാ ജെലാറ്റിന്‍ ഇന്ത്യക്ക് പ്രത്യേക ജൂറി പരാമര്‍ശത്തിന് അവാര്‍ഡ് ലഭിച്ചു.
ഗോകുലം കണ്‍വന്‍ഷന്‍ സെന്ററില്‍ നടന്ന ചടങ്ങ് ആള്‍ ഇന്ത്യ മാനേജ്മെന്റ് അസോസിയേഷന്‍ പ്രസിഡന്റും ഡെംപോ ഗ്രൂപ്പ് ചെയര്‍മാനുമായ ശ്രീനിവാസ് ഡെംപോ ഉദ്ഘാടനം ചെയ്തു. കെ എം എ പ്രസിഡന്റ് ഡോ. നിര്‍മല ലില്ലി അധ്യക്ഷത വഹിച്ചു. എ ഐ എം എ ഡി ജി രേഖ സേഥി, അവാര്‍ഡ്സ് നൈറ്റ് ചെയര്‍മാന്‍ ജിബു പോള്‍, സ്സെക്രട്ടറി അള്‍ജിയേഴ്സ് ഖാലിദ്, സീനിയര്‍ വി പി ബാലകൃഷ്ണന്‍, കൊച്ചി കപ്പല്‍ശാല സി എം ഡി മധു എസ് നായര്‍ എന്നിവര്‍ പങ്കെടുത്തു.

