ഒമിക്രോണ്‍ മാരകമല്ലെന്ന് സൗദി ആരോഗ്യ മന്ത്രാലയം

Web Desk
1 Min Read

ജിദ്ദ:

city exchange

കോവിഡ് വകഭേദമായ ഒമിക്രോണ്‍ മാരകമല്ലെന്ന് സൗദി ആരോഗ്യ മന്ത്രാലയം. ഒമിക്രോണ്‍ വാക്‌സിനുകളുടെ ഫലപ്രാപ്തി നഷ്ടപ്പെടുത്തുന്നില്ല. ബൂസ്റ്റര്‍ വാക്‌സിനുകള്‍ പുതിയ വകഭേദങ്ങള്‍ പടരുന്നതില്‍ നിന്ന് സംരക്ഷണം നല്‍കുന്നതായും മന്ത്രാലയം അറിയിച്ചു. ആരോഗ്യ മന്ത്രാലയ വക്താവ് ഡോ. മുഹമ്മദ് അബ്ദുല്‍ അലിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. കോവിഡ് മഹാമാരിയുമായി ബന്ധപ്പെട്ട സംഭവ വികാസങ്ങള്‍ വിശദീകരിക്കുന്നതിനായി വിളിച്ച് ചേര്‍ത്ത വാര്‍ത്ത സമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. ബൂസ്റ്റര്‍ ഡോസ് പകര്‍ച്ചവ്യാധിക്കെതിരായ പ്രതിരോധം വര്‍ധിപ്പിക്കുകയും വകഭേദങ്ങള്‍ പടരുന്നതില്‍ നിന്ന് സംരക്ഷണം നല്‍കുകയും ചെയ്യും. ഇത് സംബന്ധിച്ച് പഠനങ്ങള്‍ തുടരുകയാണെന്നും, ശാസ്ത്രീയമായ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ആവശ്യമായ നടപടികള്‍ കൈകൊള്ളുമെന്നും അബ്ദുല്‍ ആലി പറഞ്ഞു.

Share This Article
Leave a Comment
error: Content is protected !!