
മനാമ: ഓവര്‍സീസ് ഇന്ത്യന്‍ കള്‍ച്ചറല്‍ കോണ്‍ഗ്രസ് കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ബഹ്‌റൈനില്‍ നടന്നുവരുന്ന ‘കോഴിക്കോട് ഫെസ്റ്റി’ന്റെ ഭാഗമായി കുട്ടികള്‍ക്ക് ക്വിസ് മത്സരം സംഘടിപ്പിച്ചു. ബഹ്റൈനിലെ വിവിധ ഇന്ത്യന്‍ സ്‌കൂളുകളില്‍ നിന്നും നിരവധി വിദ്യാര്‍ഥികള്‍ മത്സരത്തില്‍ പങ്കെടുത്തു.

മത്സരത്തില്‍ ഏഷ്യന്‍ സ്‌കൂളിലെ പത്താം തരം വിദ്യാര്‍ഥി വിഹാന്‍ വികാസ് ഒന്നാം സ്ഥാനം നേടി. ഏഷ്യന്‍ സ്‌കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥി അബൂബക്കര്‍ മഫാസ് രണ്ടാം സ്ഥാനവും ഇന്ത്യന്‍ സ്‌കൂള്‍ ബഹ്റൈനിലെ പത്താം തരം വിദ്യാര്‍ഥി ത്രിദേവ് കരുണ്‍ മൂന്നാം സ്ഥാനവും കരസ്ഥമാക്കി.

ക്വിസ് മത്സരം നിയന്ത്രിച്ച ഇന്റര്‍നാഷണല്‍ ക്വിസ് മാസ്റ്റര്‍ ബോണി ജോസഫ്, സോണി കെ സി, രജിത ടി കെ എന്നിവര്‍ക്ക് ബി എം സി ചെയര്‍മാന്‍ ഫ്രാന്‍സിസ് കൈതാരത്ത് ഉപഹാരം കൈമാറി. അനു ബി കുറുപ്പ് പരിപാടി നിയന്ത്രിച്ചു. ശ്രീജിത്ത് പനായി സ്വാഗതം ആശംസിച്ചു.
ഒ ഐ സി സി ബഹ്റൈന്‍ ദേശീയ പ്രസിഡണ്ട് ഗഫൂര്‍ ഉണ്ണികുളം, ദേശീയ കമ്മിറ്റി നേതാക്കളായ ബോബി പാറയില്‍, മനു മാത്യു, ഷെമീം കെ സി, രഞ്ജന്‍ കച്ചേരി, റീജിത്ത് മൊട്ടപ്പാറ എന്നിവര്‍ ചടങ്ങിന് ആശംസകള്‍ നേര്‍ന്നു സംസാരിച്ചു. ക്വിസ് മത്സരത്തില്‍ പങ്കെടുത്ത എല്ലാ കുട്ടികള്‍ക്കും ഒ ഐ സി സി കോഴിക്കോട് ജില്ലാ കമ്മിറ്റി ‘കോഴിക്കോട് ഫെസ്റ്റി’ന്റെ ഭാഗമായുള്ള സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കി അനുമോദിച്ചു.
പ്രോഗ്രാം കണ്‍വീനര്‍ വിന്‍സന്റ് കക്കയം, ജനറല്‍ കണ്‍വീനര്‍ പ്രവില്‍ദാസ് പി വി എന്നിവര്‍ പരിപാടിയുടെ വിജയത്തിന് നേതൃത്വം നല്‍കി. അഷ്റഫ് പുതിയപാലം, അസീസ് ടി പി, വാജിദ് എം, കെ പി കുഞ്ഞമ്മദ്, അനില്‍കുമാര്‍ കെ പി, ഫൈസല്‍ പാട്ടാണ്ടി, സുരേഷ് മണ്ടോടി, ഷൈജാസ് ആലോക്കാട്ടില്‍, ബിജു കൊയിലാണ്ടി എന്നിവര്‍ പരിപാടിയുടെ വിജയത്തിനായി പ്രവര്‍ത്തിച്ചു. പത്തനംതിട്ട ജില്ലാ പ്രസിഡണ്ട് അലക്സ് മഠത്തില്‍ ക്വിസ് പ്രോഗ്രാം സന്ദര്‍ശിച്ചു. പരിപാടിക്ക് പ്രവില്‍ ദാസ് പി വി നന്ദി പറഞ്ഞു.

