
ദോഹ: ഖത്തര്‍ ഇന്ത്യന്‍ ഓതേഴ്‌സ് ഫോറം പുസ്തക പ്രകാശനവും മുഖാമുഖം പരിപാടിയും സംഘടിപ്പിച്ചു. സ്മിത പൗലോസ്, സരിത ജെ കുണ്ടുകുളം എന്നിവര്‍ ചേര്‍ന്നെഴുതിയ ‘അതീന്ദ്രിയ രാഗങ്ങള്‍’ അബ്ദുല്‍ സലാം മാട്ടുമ്മല്‍ എഴുതിയ ‘കൂട്ടക്കടവ്’ എന്നീ നോവലുകളുടെ ഖത്തറിലെ പ്രകാശനമാണ് നടന്നത്.

എം ഇ എസ് ഇന്ത്യന്‍ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ഡോ. ഹമീദ ഖാദര്‍ രണ്ടു പുസ്തകങ്ങളുടെയും പ്രകാശനം നിര്‍വ്വഹിച്ചു. ഖിയാഫ് വൈസ് പ്രസിഡണ്ട് ഷംനാ ആസ്മി ‘അതീന്ദ്രിയ രാഗങ്ങള്‍’, ഏറ്റുവാങ്ങി. നസീം ഹെല്‍ത്ത് കെയര്‍ ജനറല്‍ മാനേജര്‍ ബാബു ഷാനവാസ് ‘കൂട്ടക്കടവ്’ എന്നിവ ഏറ്റുവാങ്ങി. അതീന്ദ്രിയ രാഗങ്ങള്‍ നജിത പുന്നയൂര്‍ക്കുളം പരിചയപ്പെടുത്തിയപ്പോള്‍ പ്രമുഖ പത്ര പ്രവര്‍ത്തകന്‍ റയീസ് അഹമ്മദ് കൂട്ടക്കടവും പരിചയപ്പെടുത്തി.


ഖിയാഫ് പ്രസിസണ്ട് ഡോ. സാബു കെ സി അധ്യക്ഷത വഹിച്ചു. ചടങ്ങില്‍ ജനറല്‍ സെക്രട്ടറി തന്‍സീം കുറ്റ്യാടി സ്വാഗതം പറഞ്ഞു. ഷംല ജഹ്ഫര്‍ നന്ദി രേഖപ്പെടുത്തി. ചിത്ര ശിവന്‍ മോഡറേറ്റര്‍ ആയിരുന്നു. ഖിയാഫ് ഗവേണിംഗ് ബോഡി ചെയര്‍മാന്‍ ഹുസൈന്‍ കടന്നമണ്ണ, മലയാളം മിഷന്‍ ഭാരവാഹി ബിജു പി മംഗലം എന്നിവര്‍ ആശംസകള്‍ നേര്‍ന്നു സംസാരിച്ചു.
ശോഭ നായര്‍, പവിത്രഉണ്ണി, സഹീര്‍ റഹ്മാന്‍, മുഹമ്മദ് നസീഫ് എന്നിവര്‍ വായനാനുഭവം പങ്കുവെച്ചു.

എഴുത്തുകാരുമായുള്ള മുഖാമുഖം പരിപാടിയില്‍ സ്മിത പൗേലാസും സലാം മാട്ടുമ്മലും സദസ്സില്‍ നിന്നുള്ള ചോദ്യങ്ങള്‍ക്ക് മറുപടി പറഞ്ഞു. ദോഹയിലെ സാംസ്‌കാരിക പ്രമുഖര്‍ ചടങ്ങില്‍ സംബന്ധിച്ചു.
ഖിയാഫ് ജോയിന്റ് സെക്രട്ടറി വാളൂരാന്‍, ട്രഷറര്‍ അന്‍സാര്‍ അരിമ്പ്ര, എക്സിക്യൂട്ടീവ് അംഗം സുരേഷ് കൂവാട്ട് തുടങ്ങിയവര്‍ പരിപാടികള്‍ക്ക് മേല്‍നോട്ടം നിര്‍വഹിച്ചു.

