
കണ്ണൂര്‍: കണ്ണൂരിലെ ആദ്യകാല കോണ്‍ഗ്രസ് നേതാവും വിമോചന സമര പോരാളിയുമായ
വി പി മൊയ്തു (93) അന്തരിച്ചു. നിലവില്‍ കോഴിക്കോട് വെള്ളിമാടുകുന്നില്‍ വി പി ഹൗസിലാണ് താമസം.

വളപട്ടണത്തെ പരേതരായ വി പി മൂസാന്‍കുട്ടിയുടേയും വില്ലന്റെ കത്ത് പുതിയ പുര തറവാട്ടംഗം വി പി പാത്തുട്ടിയുടെയും മകനാണ്. വിമോചന സമരത്തില്‍ പങ്കെടുക്കുകയും മുന്‍ കേന്ദ്ര മന്ത്രി വയലാര്‍ രവിക്കൊപ്പം ജയില്‍ വാസം അനുഷ്ഠിക്കുകയും ചെയ്തിട്ടുണ്ട്.

ഭാര്യ: വി നഫീസ (വെല്ലഞ്ചേരി, അത്തോളി). മക്കള്‍: നാസിഫ് (ഹമദ് ഹോസ്പിറ്റല്‍, ഖത്തര്‍), സബ്രീന് (ജിദ്ദ), പര്വീന് (ദേവഗിരി). മരുമക്കള്‍: മുസദിക്ക് മാമ്പ്ര (ജിദ്ദ), അബ്ദുറഹ്മാന് മാവൂര്‍ (മെഡിക്കല്‍ കോളേജ് കോഴിക്കോട്), ഫെബിന് നാസിഫ് (തലശ്ശേരി). സഹോദരങ്ങള്‍: ഷാഹുല്‍ ഹമീദ്, നഫീസ, ആസ്യ (കൊല്ലം).
