കൊച്ചിയിലെ മുഴുവന്‍ കുടുംബാംഗങ്ങള്‍ക്കും സൗജന്യ ആരോഗ്യ ഇന്‍ഷുറന്‍സ് നടപ്പാക്കണം

Web Desk
1 Min Read

ആലുവ: പിണറായി സര്‍ക്കാരിന്റെ കഴിവുകേടും കൊച്ചി നഗരസഭയുടെ അഴിമതി ഭരണവും ചേര്‍ന്ന് കൊച്ചിയെ മരണത്തിന്റെ മടിത്തട്ടാക്കുമോ എന്ന ആശങ്കയാണ് കൊച്ചി നിവാസികള്‍ക്കെന്ന് കെ എസ് എസ് പി എ എറണാകുളം ജില്ലാ കമ്മിറ്റി. ബ്രഹ്മപുരം മാലിന്യ പ്ലാന്റിലുണ്ടായ തീപിടിത്തം, ഹൈക്കോടതിയുടെ മേല്‍നോട്ടത്തില്‍ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടു കളക്ടറേറ്റിനു മുന്നില്‍ നടത്തിയ ധര്‍ണ ഉദ്ഘാടനം ചെയ്തു കാലടി സര്‍വ്വകലാശാല മുന്‍ വൈസ് ചാന്‍സിലര്‍ ഡോ. എം സി ദിലീപ് കുമാര്‍ പറഞ്ഞു. വീട്ടുവളപ്പില്‍ പ്ലാസ്റ്റിക് കത്തിച്ചാല്‍ പോലും നടപടിയെടുക്കുന്ന നഗരസഭയ്ക്കു കൊച്ചിയും സമീപപ്രദേശങ്ങളും വിഷപ്പുകയില്‍ മുങ്ങിയിട്ടും കാഴ്ചക്കാരായി നോക്കിയിരുന്നത് കരാറുകാരനായ പാര്‍ട്ടിക്കാരനെ സഹായിക്കാനാണെന്ന് യോഗം അഭിപ്രായപ്പെട്ടു.

city exchange

വായു മലിനീകരണം മൂലം ഏറ്റവും ദുരിതം അനുഭവിക്കുന്നത് മുതിര്‍ന്ന പൗരന്മാരാണെന്നും ഉത്തരവാദികള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. മനുഷ്യജീവന് അത്യന്താപേക്ഷിതമായ പ്രകൃതിദത്തമായ ശുദ്ധവായു പൗരന്റെ അവകാശമാണെന്നും അതു നിഷേധിക്കുവാന്‍ ഒരു ഭരണകൂടത്തിനും അധികാരമില്ലെന്നും യോഗം അഭിപ്രായപ്പെട്ടു.

ജില്ലാ പ്രസിഡന്റ് എ ഡി റാഫേല്‍ അധ്യക്ഷനായിരുന്നു. സെക്രട്ടറി സി എ അലി കുഞ്ഞ് സ്വാഗതം പറഞ്ഞു. സംസ്ഥാന വൈസ് പ്രസിഡന്റ് കെ വി മുരളി, സെക്രട്ടറിയേറ്റ് അംഗം സി വി ഗോപി, വി ടി പൈലി, പി എം മൈതീന്‍, അനന്ദന്‍ മാസ്റ്റര്‍, ടി എസ് രാധാമണി, എ ജെ ജോണ്‍, ഹാറൂണ്‍, പി വി ലോഹിതാക്ഷന്‍, കെ എം റജീന, പി ജി മൈക്കിള്‍, സി കെ സക്കീര്‍ ഹുസൈന്‍, മാത്യു ഫിലിപ്പ്, ബര്‍ത്തോര്‍ഡ്, ആന്റണി സി പി, രാധാകൃഷ്ണ പിള്ള എന്നിവര്‍ സംസാരിച്ചു.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!