കിഴങ്ങുവര്‍ഗ്ഗ കിറ്റിന്റെ വിതരണ ഉദ്ഘാടനം നിര്‍വഹിച്ചു

Web Desk
1 Min Read

ആലുവ: ബ്ലോക്ക് പഞ്ചായത്ത് വാര്‍ഷിക പദ്ധതി പ്രകാരം നടപ്പാക്കുന്ന കിഴങ്ങു വര്‍ഗ കിറ്റിന്റെ വിതരണ ഉദ്ഘാടനം കീഴ്മാട് കൃഷി ഭവനില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലിസി സെബാസ്റ്റ്യന്‍ നിര്‍വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് രണ്ടു ലക്ഷം രൂപ വാര്‍ഷിക പദ്ധതിയില്‍ വകയിരുത്തി 2000 രൂപയുടെ 100 കിറ്റുകളാണ് ഗുണഭോക്തൃലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടുള്ള വനിതാ ഗ്രൂപ്പുകള്‍ക്ക് വിവിധ പഞ്ചായത്തികളിലെ കൃഷിഭവനുകളില്‍ നിന്നും വിതരണം ചെയ്യുന്നത്.

city exchange

കീഴ്മാട് പഞ്ചായത്ത് പ്രസിഡന്റ് സാജു മത്തായി അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് മുഹമ്മദ് ഷെഫീക്ക് മുഖ്യപ്രഭാഷണം നടത്തി. ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ ജോണി ക്രിസ്റ്റഫര്‍, ബ്ലോക്ക് പഞ്ചായത്ത് അംഗം അക്‌സര്‍ എം എം, കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ അനിത പി, കീഴ്മാട് പഞ്ചായത്ത് വികസന സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ സലാം ആയത്ത്, അംഗങ്ങളായ ഷെമീര്‍ കല്ലുങ്കല്‍, ഷിജി രാജേഷ്, സിന്ധു കുര്യന്‍, തസ്‌നി അബു, ആശ സന്തോഷ്, നിമിഷ ജോബി, കൃഷി ഓഫീസര്‍ സാന്ദ്ര എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു സംസാരിച്ചു.

Share This Article
Leave a Comment
error: Content is protected !!