പ്രതിസന്ധി നിയന്ത്രിക്കാനും സംഘര്‍ഷാവസ്ഥ അവസാനിപ്പിക്കാനും നയതന്ത്ര ശ്രമങ്ങള്‍ വേണമെന്ന് ട്രംപിനോട് അമീര്‍

Web Desk
1 Min Read

ദോഹ: ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍ താനി യു എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപുമായി ടെലിഫോണില്‍ സംഭാഷണം നടത്തി.

city exchange

ഖത്തറിനും പ്രദേശത്തെ മറ്റ് രാജ്യങ്ങള്‍ക്കും നേരെ ഇറാന്‍ തുടരുന്ന അന്യായമായ ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ ഉണ്ടായ പുതിയ സംഭവവികാസങ്ങളും നിലവിലെ സംഘര്‍ഷാവസ്ഥ നിയന്ത്രിക്കാന്‍ സ്വീകരിച്ചുവരുന്ന ശ്രമങ്ങളും ഇരുവരും ചര്‍ച്ച ചെയ്തു.

സംഭാഷണത്തിനിടെ നിലവില്‍ പ്രദേശത്ത് ഉയര്‍ന്നുവരുന്ന സംഘര്‍ഷാവസ്ഥ അന്താരാഷ്ട്ര സുരക്ഷക്കും ലോകശാന്തിക്കും ഗുരുതരമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കാമെന്ന് അമീര്‍ മുന്നറിയിപ്പ് നല്‍കി. പ്രതിസന്ധി നിയന്ത്രിക്കാനും സംഘര്‍ഷാവസ്ഥ അവസാനിപ്പിക്കാനും നയതന്ത്ര ശ്രമങ്ങള്‍ ശക്തിപ്പെടുത്തേണ്ടതിന്റെ പ്രാധാന്യവും അദ്ദേഹം ഊന്നിപ്പറഞ്ഞു.

ഐക്യരാഷ്ട്രസഭയുടെ ചാര്‍ട്ടറിനും അന്താരാഷ്ട്ര നിയമ വ്യവസ്ഥകള്‍ക്കും അനുസൃതമായി ഖത്തറിന്റെ സ്വാധീനം, സുരക്ഷ, ദേശീയ താത്പര്യങ്ങള്‍ എന്നിവ സംരക്ഷിക്കാന്‍ ഖത്തര്‍ മടിക്കില്ലെന്നും അമീര്‍ വ്യക്തമാക്കി.

- Advertisement -
Ad image

പ്രാദേശികവും അന്താരാഷ്ട്ര തലത്തിലുള്ളതുമായ സ്ഥിരത നിലനിര്‍ത്തുന്നതിനും നിലവിലുള്ള സംഘര്‍ഷാവസ്ഥകള്‍ക്ക് രാഷ്ട്രീയപരമായ പരിഹാരം കണ്ടെത്തുന്നതിനും കൂടുതല്‍ സംഘര്‍ഷം ഒഴിവാക്കുന്നതിനുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് ഇരുപക്ഷവും തമ്മില്‍ ധാരണയായി.

Share This Article
Leave a Comment
error: Content is protected !!