
ദോഹ: ജിപിഎസ് സംവിധാനത്തിലെ സാങ്കേതിക തകരാറിനെത്തുടര്‍ന്ന് രാജ്യത്തെ എല്ലാ സമുദ്ര നാവിഗേഷന്‍ പ്രവര്‍ത്തനങ്ങളും താത്ക്കാലികമായി നിര്‍ത്തിവച്ചതായി ഗതാഗത മന്ത്രാലയം അറിയിച്ചു.

ഈ തകരാര്‍ നാവിഗേഷന്‍ ഉപകരണങ്ങളുടെ കൃത്യതയെ ബാധിക്കുമെന്നും ബോട്ടിന്റേയും കപ്പലിന്റേയും ഓട്ടത്തിന്റെ സുരക്ഷയെ ബാധിക്കുമെന്നും സോഷ്യല്‍ മീഡിയയില്‍ പങ്കിട്ട സര്‍ക്കുലറില്‍ മന്ത്രാലയം വിശദീകരിച്ചു. ഈ നിര്‍ദ്ദേശം പ്രശ്‌നം പൂര്‍ണ്ണമായും പരിഹരിക്കുന്നതുവരെ പ്രാബല്യത്തില്‍ തുടരും.

യാത്രക്കാരുടെ സുരക്ഷയ്ക്കും തുറമുഖങ്ങളിലേക്ക് അവര്‍ സുരക്ഷിതമായി തിരിച്ചെത്തുന്നതിനുമുള്ള പ്രതിബദ്ധത മന്ത്രാലയം ഊന്നിപ്പറഞ്ഞു. എല്ലാ കപ്പല്‍, ബോട്ട് ഉടമകളും സര്‍ക്കുലര്‍ പൂര്‍ണ്ണമായും പാലിക്കണമെന്ന് ആവശ്യപ്പെട്ടു.
