ബംഗ്ലാദേശ് പ്രധാനമന്ത്രിയായി താരിഖ് റഹ്മാന്‍ സത്യപ്രതിജ്ഞ ചെയ്തു

Web Desk
1 Min Read

ധാക്ക: ഒന്നര വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ബംഗ്ലാദേശിലെ തെരഞ്ഞെടുക്കപ്പെട്ട പ്രധാനമന്ത്രിയായി താരിഖ് റഹ്മാന്‍ സത്യപ്രതിജ്ഞ ചെയ്തു. രാജ്യസഭാ ഭവനത്തിന് പുറത്തു സംഘടിപ്പിച്ച ചടങ്ങില്‍ പ്രസിഡന്റ് മുഹമ്മദ് ഷഹാബുദ്ധീന്‍ സത്യവാചകം ചൊല്ലിക്കൊടുത്തു. ചടങ്ങ് ഔദ്യോഗിക ടെലിവിഷന്‍ വഴി തത്സമയം സംപ്രേഷണം ചെയ്തു.

city exchange

2024ല്‍ ഷെയ്ഖ് ഹസീന പ്രധാനമന്ത്രി സ്ഥാനത്തു നിന്നും പുറത്താക്കപ്പെട്ടതിന് ശേഷം ഒന്നരവര്‍ഷത്തോളമായി മുഹമ്മദ് യൂനുസിന്റെ നേതൃത്വത്തിലുള്ള ഇടക്കാല ഭരണകൂടമാണ് ബംഗ്ലാദേശില്‍ ഭരണം നടത്തുന്നത്.

ബംഗ്ലാദേശ് മുന്‍ രാഷ്ട്രപതി സിയാവുര്‍റഹ്മാന്റേയും മുന്‍ പ്രധാനമന്ത്രി ഖാലിദ സിയയുടേയും മകനാണ് താരീഖ് റഹ്മാന്‍. ഏതാനും മാസങ്ങള്‍ക്ക് മുമ്പാണ് ഖാലിദ സിയ നിര്യാതയായത്. കഴിഞ്ഞ 17 വര്‍ഷമായി യു കെയില്‍ പ്രവാസ ജീവിതം നയിക്കുന്ന താരിഖ് റഹ്മാന്‍ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ബംഗ്ലാദേശിലെത്തിയത്.

താരീഖ് റഹ്മാന്‍ അധികാരമേറ്റത് വലിയ പ്രതീക്ഷകളോടെയാണ് ബംഗ്ലാദേശ് കാണുന്നത്. അദ്ദേഹത്തിന് മുമ്പില്‍ വലിയ രാഷ്ട്രീയ വെല്ലുവിളികളുമുണ്ട്.

- Advertisement -
Ad image

Share This Article
Leave a Comment
error: Content is protected !!