

കോഴിക്കോട്: 250 പുസ്തകങ്ങള്‍ രചിച്ച് പൊതുപ്രവര്‍ത്തന രംഗത്ത് സാഹിത്യ മേഖലയുടെ
പുതിയ അധ്യായം സൃഷ്ടിച്ച ഗോവ ഗവര്‍ണ്ണര്‍ പി എസ് ശ്രീധരന്‍പിള്ളയുടെ എഴുത്തിന്റെ അമ്പതാം വാര്‍ഷികം 18ന് വൈകുന്നേരം 3.30ന് കാലിക്കറ്റ് ടവര്‍ ഓഡിറ്റോറിയത്തില്‍ നടക്കും.

ഇന്‍ഡോ- അറബ് കോണ്‍ഫെഡറേഷന്‍ കൗണ്‍സില്‍ സംഘടിപ്പിക്കുന്ന ആദരവ് സമ്മേളനം ഗവര്‍ണ്ണര്‍ രാജന്ദ്രവിശ്വനാഥ് ആര്‍ലേക്കര്‍ ഉദ്ഘാടനം ചെയ്യും. സംഘാടകസമിതി ചെയര്‍മാന്‍ എം പി അഹമ്മദ് അധ്യക്ഷത വഹിക്കും. കാന്തപുരം എ പി അബൂബക്കര്‍ മുസ്ല്യാര്‍, കൊളത്തൂര്‍ അദ്വൈതാശ്രമം മഠാധിപതി സ്വാമി ചിദാനന്ദപുരി, പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് തൃതീയന്‍ കത്തോലിക്കാ ബാവ തുടങ്ങിയവര്‍ അനുഗ്രഹ പ്രഭാഷണം നടത്തും. മുന്‍ കേന്ദ്രമന്ത്രി ഒ രാജഗോപാല്‍ ആശംസ അര്‍പ്പിക്കും.

പി എസ് ശ്രീധരന്‍പിള്ളയുടെ സാഹിത്യ സാംസ്‌ക്കാരിക പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി
60ഓളം പ്രമുഖ വ്യക്തികള്‍ എഴുതിയ ലേഖനങ്ങള്‍ ഉള്‍ക്കൊള്ളിച്ച് തയ്യാറാക്കിയ സുവനീറിന്റെ പ്രകാശനവും ഗവര്‍ണര്‍ നിര്‍വ്വഹിക്കും. മാത്യഭൂമി മാനേജിംഗ് എഡിറ്റര്‍ പി വി ചന്ദ്രന്‍ സുവനീര്‍ ഏറ്റുവാങ്ങും.
ശനിയാഴ്ച രാവിലെ 10.30ന് ശ്രീധരന്‍ പിള്ള രചിച്ച വൃക്ഷ ആയുര്‍വേദ, ആള്‍റ്റിറ്റിയൂള്‍സ് ഓഫ് ദി ആള്‍മൈറ്റി എന്നീ രണ്ട് പുസ്തകങ്ങളുടെ പ്രകാശനകര്‍മ്മവും സാഹിത്യ- സാംസ്‌ക്കാരിക മേഖലയിലെ പ്രമുഖര്‍ പങ്കെടുക്കുന്ന ശ്രീധരന്‍പിള്ളയുടെ സാഹിത്യം വിശകലനവും വിലയിരുത്തലും സെമിനാറിന്റെ ഉദ്ഘാടനം മേയര്‍ ബീന ഫിലിപ്പ് നിര്‍വ്വഹിക്കുമെന്ന് വാര്‍ത്ത സമ്മേളനത്തില്‍ സംഘാടക സമിതി ജനറല്‍ കണ്‍വീനര്‍
പി വി ചന്ദ്രന്‍ പറഞ്ഞു.
ബിഷപ്പ് ഡോ. വര്‍ഗ്ഗീസ് ചക്കാലക്കല്‍ മുഖ്യാതിഥിയാകും. പ്രവാസികള്‍ക്കുവേണ്ടി ക്ഷേമജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ നടത്തുക, സാഹിത്യ സാംസ്‌ക്കാരിക മേഖലയില്‍ പ്രതിഭ തെളിയിച്ചവരെ ആദരിക്കുക തുടങ്ങിയ ലക്ഷ്യത്തോടെ പ്രവര്‍ത്തിച്ചു വരുന്ന ഇന്‍ഡോ അറബ് കോണ്‍ഫെഡറേഷന്‍ കൗണ്‍സില്‍ ജുബിലി ആഘോഷത്തിന്റെ ഭാഗമായാണ് ഈ ആദരവും സാഹിത്യകൂട്ടായ്മയും സംഘടിപ്പിക്കുന്നതെന്ന്
ഇന്‍ഡോ അറബ് കോണ്‍ഫെഡറേഷന്‍ കൗണ്‍സില്‍ പ്രസിഡണ്ട് എം വി കുഞ്ഞാമു, ജനറല്‍ സെക്രട്ടറി ആറ്റക്കോയ പള്ളിക്കണ്ടി എന്നിവര്‍ പറഞ്ഞു.
പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍ അന്‍വര്‍ കുനിമേല്‍, എസ് എം രാജേഷ് എന്നിവരും വാര്‍ത്ത സമ്മേളനത്തില്‍ പങ്കെടുത്തു.

