

രാമന്തളി: കെ പി സി സി അംഗവും ഡി സി സി മുന്‍ പ്രസിഡണ്ടുമായിരുന്ന സതീശന്‍ പാച്ചേനിയുടെ ആകസ്മിക നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തി രാമന്തളിയില്‍ മൗന ജാഥയും അനുശോചന യോഗവും നടന്നു. മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്റ് വി വി ഉണ്ണികൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. ഡി സി സി ജനറല്‍ സെക്രട്ടറി എം കെ രാജന്‍ മുഖ്യപ്രഭാഷണം നടത്തി.

എം വി ഗോവിന്ദന്‍, കെ സി അബ്ദുല്‍ ഖാദര്‍, സജിത്ത് ലാല്‍ ബി, വി ടി വിജയന്‍, പി കെ കുഞ്ഞിനാരായണന്‍, പി വി സുരേന്ദ്രന്‍, മുട്ടില്‍ സുധാകരന്‍, കെ പി വി രാഘവന്‍, ടി കരുണാകരന്‍, കെ ഹരിദാസ്, കെ എം കോമളവല്ലി, കെ എ നിധിന്‍ എന്നിവര്‍ പ്രസംഗിച്ചു.
