അന്‍വര്‍ സാദത്ത് എം എല്‍ എയുടെ അലൈവ് കരിയര്‍ വണ്ടി ഉദ്ഘാടനം വ്യാഴാഴ്ച

Web Desk
1 Min Read

ആലുവ: ആലുവ നിയോജക മണ്ഡലത്തിലെ സ്‌കൂള്‍ വിദ്യാര്‍ഥികളുടെ പഠന നിലവാരം ഉയര്‍ത്തുന്നതിനായി അന്‍വര്‍ സാദത്ത് എം എല്‍ എ ആവിഷ്‌കരിച്ച് നടപ്പിലാക്കുന്ന സമഗ്ര വിദ്യാഭ്യാസ പദ്ധതിയായ ‘അലൈവിന്റെ’ ഭാഗമായ കരിയര്‍ വണ്ടിയുടെ 2023- 24 അക്കാദമിക് വര്‍ഷത്തെ ഉദ്ഘാടനം സെപ്തംബര്‍ ഏഴിന് രാവിലെ 10 മണിക്ക് ആലുവ ഗേള്‍സ് ഹൈസ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ സിനിമ താരം ടിനി ടോം നിര്‍വ്വഹിക്കും.

city exchange

അന്‍വര്‍ സാദത്ത് എം എല്‍ എ അധ്യക്ഷത വഹിക്കും. ചടങ്ങില്‍ മുനിസിപ്പല്‍ ചെയര്‍മാന്‍ എം ഒ ജോണ്‍, മറ്റു ജനപ്രതിനിധികള്‍ എന്നിവര്‍ പങ്കെടുക്കും.

- Advertisement -
Ad image

വിദ്യാര്‍ഥികള്‍ക്ക് മത്സര പരീക്ഷകളെ കുറിച്ച് അവബോധം നല്‍കുന്നതിനായി എന്‍ട്രന്‍സ് കോര്‍ണര്‍, ഉന്നത വിദ്യാഭ്യാസ സാധ്യതകളെ കുറിച്ച് കൂടുതല്‍ അറിയാന്‍ കരിയര്‍ കേഡറ്റ്, വിദ്യാര്‍ഥികളുടെ നൈപുണ്യ വികസനത്തെ മുന്‍നിര്‍ത്തിയുള്ള സ്‌കില്‍ ഹബ് എന്നിങ്ങനെ വ്യത്യസ്ത ഉപപദ്ധതികളാണ് കരിയര്‍ വണ്ടിയിലൂടെ ഇപ്രാവശ്യം നടപ്പിലാക്കുന്നത്.

കഴിഞ്ഞ വര്‍ഷം ഉണ്ടായിരുന്ന പോളിസി വിദഗ്ധരുടെ ടീമായ വികാനിന്റെ സഹകരണത്തോടെയാണ് ഇത്തവണയും കര്‍മ്മ പദ്ധതികള്‍ ആവിഷ്‌കരിക്കുന്നത്. പദ്ധതികളുടെ നോളജ് പാര്‍ട്‌ണേഴ്‌സ് വിദ്യാഭ്യാസ മേഖലയില്‍ പ്രശസ്തരായ സഫയര്‍ ഫ്യൂച്ചര്‍ അക്കാദമിയും എലാന്‍സ് ലേണിംഗ് പ്രൊവൈഡറുമാണ്.

Share This Article
Leave a Comment
error: Content is protected !!