

ദോഹ: ഖത്തര്‍- നിലമ്പൂര്‍ കൂട്ടത്തിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ഓണാരവം 2023 നിലമ്പൂര്‍ നിയോജകമണ്ഡലത്തില്‍ നിന്നുമുള്ള ഖത്തര്‍ പ്രവാസികള്‍ക്ക് പുത്തന്‍ അനുഭവം സമ്മാനിച്ചു കൊടിയിറങ്ങി.


നിലമ്പൂരില്‍ നിന്നുള്ള പ്രവാസികള്‍ക്കു വിഭവ സമൃദ്ധമായ ഓണസദ്യ ഒരുക്കിയായിരുന്നു സ്വീകരണം. തുടര്‍ന്ന് തശിങ്കാരി മേളത്തോടെ ആരംഭിച്ച ഓണപ്പൂരത്തിനു തിളക്കം നല്കാന്‍ കൈതോല നാടന്‍പാട്ട് സംഘം അവതരിപ്പിച്ച നാടന്‍ പാട്ടുകള്‍, നിലമ്പൂര്‍ നിയോജക മണ്ഡലത്തിലെ പഞ്ചായത്തുകള്‍ തമ്മില്‍ മാറ്റുരച്ച വടംവലി, പുരുഷന്മാര്‍ക്കും സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമായി വിവിധയിനം കായിക മത്സരങ്ങള്‍, കൈ നിറയെ സമ്മാനങ്ങളുടെ പെരുമഴക്കാലം തീര്‍ത്ത റാഫിള്‍ ഡ്രോ നറുക്കെടുപ്പ് തുടങ്ങി വ്യത്യസ്ത പരിപാടികള്‍ അരങ്ങേറി.


ഖത്തര്‍ നിലമ്പൂര്‍ കൂട്ടം പ്രസിഡന്റ് സന്ദീപ് ഗോപിനാഥ് ഉദ്ഘടനം ചെയ്തു. ജനറല്‍ സെക്രട്ടറി അബി ചുങ്കത്തറ, രാജേഷ് നിലമ്പൂര്‍, അഡൈ്വസറി ചെയര്‍മാന്‍ ഹൈദര്‍ ചുങ്കത്തറ, കള്‍ച്ചറല്‍ വിങ് സെക്രട്ടറി ശീതള്‍ പ്രശാന്ത്, ട്രഷറര്‍ സൈമണ്‍ മൂത്തേടം എന്നിവര്‍ പ്രസംഗിച്ചു.

എക്‌സിക്യൂട്ടീവ് അംഗങ്ങളായ എം ടി വാഹിദ് നിലമ്പൂര്‍, മുജിമോന്‍ നിലമ്പൂര്‍, റിതേഷ് ബാബു പൂക്കോട്ടുംപാടം, അലി അസ്‌കര്‍ മണിമൂളി, ഫിദ സെയ്ദ്, ജുബി മുജിമോന്‍, ഷാന അഫ്‌സല്‍ ചുങ്കത്തറ, നസ്രുദീന്‍ പൂക്കോട്ടുംപാടം, ബിസ്മില്‍ ചുങ്കത്തറ, ഷിഹാബ് എടക്കര, കേശവദാസ് നിലമ്പൂര്‍, റിയാസ് എടക്കര, പ്രശാന്ത് നിലമ്പൂര്‍ എന്നിവര്‍ പരിപാടികള്‍ക്കു നേതൃത്വം നല്‍കി.
മത്സര വിജയികള്‍ക്കുള്ള സമ്മാനദാനം ജെംഷി നിലമ്പൂര്‍, ഫൈസല്‍ ചുങ്കത്തറ എന്നിവര്‍ നിര്‍വഹിച്ചു.

