മാഫ് ഖത്തര്‍ സൗജന്യ മെഗാ മെഡിക്കല്‍ ക്യാമ്പ് വെള്ളിയാഴ്ച

Web Desk
1 Min Read

ദോഹ: വടകര മടപ്പള്ളിയിലെയും പരിസര പ്രദേശത്തു നിന്നും ഖത്തറില്‍ പ്രവാസജീവിതം നയിക്കുന്നവരുടെ സാമൂഹിക സാംസ്‌കാരിക കൂട്ടായ്മയായ മടപ്പള്ളി ആലുംനി ഫോറവും (മാഫ്) മാഫ് ഖത്തര്‍ ലേഡീസ് വിങ്ങും സംയുക്തമായി ദോഹയിലെ ഫോക്കസ് മെഡിക്കല്‍ സെന്ററുമായി സഹകരിച്ചു സൗജന്യ മെഗാ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിക്കുന്നു.

city exchange

ഏഴാം തിയ്യതി വെള്ളിയാഴ്ച രാവിലെ ഏഴു മണിമുതല്‍ ഉച്ചക്ക് 12 മണിവരെ ദോഹ നജ്മ സ്ട്രീറ്റിലെ ഫോക്കസ് മെഡിക്കല്‍ സെന്ററിലാണ് മെഡിക്കല്‍ ക്യാമ്പ്. നിരവധി മെഡിക്കല്‍ ടെസ്റ്റുകളും ജനറല്‍ മെഡിസിന്‍, ഗൈനക്കോളജി, ഓര്‍ത്തോപ്പീടിക്, ഒഫ്തല്‍മോളജി, പീഡിയാട്രിക്, ഡെന്റല്‍ ഉള്‍പ്പെടെ നിരവധി സ്‌പെഷ്യലിസ്റ്റ് ഡോക്ടര്‍മാരുടെ കണ്‍സല്‍ട്ടേഷനുകളും ഉള്‍പ്പെടെ എല്ലാ സേവങ്ങളും സൗജന്യമായി ലഭ്യമാകും.

പരിപാടിയില്‍ ഖത്തറിലെ സാമൂഹിക സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ പങ്കെടുക്കും.

Share This Article
Leave a Comment
error: Content is protected !!