ഖത്തറില്‍ ഇന്ന് കോവിഡ് കേസുകളില്‍ വര്‍ധന

Web Desk
1 Min Read

ദോഹ: ഞായറാഴ്ചയെ അപേക്ഷിച്ച് കോവിഡ് കേസുകളില്‍ ഇന്ന് ഖത്തറില്‍ വര്‍ധന രേഖപ്പെടുത്തി. ഞായറാഴ്ച 82 കോവിഡ് കേസുകള്‍ ഉണ്ടായിരുന്ന സ്ഥാനത്ത് തിങ്കളാഴ്ച 122 പുതിയ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്.

city exchange

പൊതുജനാരോഗ്യ മന്ത്രാലയം പുറത്തിറക്കിയ കണക്കുകള്‍ പ്രകാരം കഴിഞ്ഞ 24 മണിക്കൂറിനകം 89 പേര്‍ രോഗമുക്തരായി. ആക്ടീവ് കേസുകളുടെ എണ്ണം നിലവില്‍ 1036 ആയി വര്‍ധിച്ചു.
പുതിയ 122 കേസുകളില്‍ 98 എണ്ണം കമ്യൂണിറ്റിയിലും 24 എണ്ണം വിദേശങ്ങളില്‍ നിന്നും എത്തിയവരുമാണ്. ഇതുവരെയുള്ള മരണം 609.


കഴിഞ്ഞ 24 മണിക്കൂറിനകം രണ്ടു പേരെയാണ് തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചത്. ഇതോടെ ഐ സിയുവില്‍ ചികിത്സയിലുള്ളവരുടെ എണ്ണം 12 ആയി. ഏഴു പേരെ ആശുപത്രിയിലും പ്രവേശിപ്പിച്ചു. നിലവില്‍ 49 പേരാണ് ആശുപത്രിയില്‍ ചികിത്സയിലുള്ളത്.
കഴിഞ്ഞ 24 മണിക്കൂറിനകം 3738 ഡോസ് കോവിഡ് വാക്‌സിനാണ് നല്കിയത്.

TAGGED:
Share This Article
Leave a Comment
error: Content is protected !!