

ചെന്നൈ: എന്തു ഒഴിവു കഴിവുകള്‍ പറഞ്ഞാലും 120 വര്‍ഷം പഴക്കമുള്ള ഒരു ഡാം പ്രവര്‍ത്തിക്കുന്നത് സമ്മതിക്കാനാവില്ലെന്ന നടന്‍ പൃഥ്വിരാജിന്റെ മുല്ലപ്പെരിയാര്‍ ഡാമിനെതിരെ തമിഴ്‌നാട്ടില്‍ പ്രതിഷേധം. പൃഥ്വിരാജിന്റെ കോലം കത്തിച്ചു.

തേനി ജില്ലാ കേക്ടറേറ്റിന് മുന്നിലാണ് അഖിലേന്ത്യാ ഫോര്‍വേഡ് ബ്ലോക്ക് പ്രവര്‍ത്തകര്‍ പൃഥ്വിരാജിന്റെ കോലം കത്തിച്ചു പ്രതിഷേധിച്ചത്. സുപ്രിം കോടതി വിധിയെ വെല്ലുവിളിച്ച് തെറ്റിദ്ധാരണജനകമായ പ്രസ്താവനയാണ് പൃഥ്വിരാജ് നടത്തിയതെന്നും താരത്തിനെതിരെ കേസെടുക്കണമെന്നും ആവശ്യപ്പെട്ട് കലക്ടര്‍ക്കും എസ് പിക്കും പരാതി നല്‍കിയെന്നും അഖിലേന്ത്യാ ഫോര്‍വേഡ് ബ്ലോക്ക് ജില്ലാ സെക്രട്ടറി എസ് ആര്‍ ചക്രവര്‍ത്തി വ്യക്തമാക്കി.

പൃഥ്വിരാജ് ഉള്‍പ്പടെയുള്ള മലയാള ചലച്ചിത്ര താരങ്ങളെ തമിഴ് സിനിമയില്‍ അഭിനയിപ്പിക്കരുതെന്ന് തമിഴക വാഴ്വുരിമൈ കക്ഷി നേതാവും എം എല്‍ എയുമായ വേല്‍മുരുകന്‍ ആവശ്യപ്പെട്ടു. തമിഴ് പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍ ഇക്കാര്യത്തില്‍ നിലപാട് എടുക്കണമെന്നും വേല്‍മുരുകന്‍ പറഞ്ഞു.

