ആലുവയിലെ പിഞ്ചുകുഞ്ഞിനും മണിപ്പൂരിലെ വനിതകള്‍ക്കും ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ജാഗ്രതാ യാത്ര

Web Desk
1 Min Read

ആലുവ: മകളേ മാപ്പ് എന്ന മുദ്രാവാക്യം ഉയര്‍ത്തി അന്യസംസ്ഥാന തൊഴിലാളി ക്രൂരമായി കൊലപ്പെടുത്തിയ കുഞ്ഞോമനക്കും മണിപ്പൂരിലെ സ്ത്രീകള്‍ക്കും ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ചൂര്‍ണ്ണിക്കര കുടുംബശ്രീ സി ഡി എസ് ജാഗ്രതാ യാത്ര സംഘടിപ്പിച്ചു.

city exchange

തായിക്കാട്ടുകര ഗ്യാരേജ് കവലയില്‍ നിന്നും ആരംഭിച്ച ജാഥ ആലുവ മാര്‍ക്കറ്റ് കവലയില്‍ സമാപിച്ചു. കൊല്ലപ്പെട്ട കുട്ടിക്ക് എത്രയും വേഗം നീതി ലഭിക്കണമെന്നാവശ്യപ്പെട്ടും, പ്രതിക്ക് വധശിക്ഷ ഉടന്‍ തന്നെ നല്‍കണമെന്നാവശ്യപ്പട്ടും ആണ് കുടുംബശ്രീ വനിതകള്‍ ഐക്യദാര്‍ഢ്യ യാത്ര നടത്തിയത്.

ചൂര്‍ണ്ണിക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രാജി സന്തോഷ് കുടുംബശ്രീ ജാഗ്രതാ യാത്ര ഉദ്ഘാടനം ചെയ്തു. സി ഡി എസ് ചെയര്‍പേഴ്‌സണ്‍ റംല താജുദ്ദീന്‍ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് ബാബു പുത്തനങ്ങാടി, ജില്ലാ പഞ്ചായത്ത് അംഗം റൈജ അമീര്‍, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് അജി ഹക്കീം, സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍മാരായ മുഹമ്മദ് ഷെഫീക്ക്, ഷീല ജോസ്, സതി ഗോപി, അംഗങ്ങളായ കെ ദിലീഷ്, പി .എസ് യൂസഫ്, രാജേഷ് പുത്തനങ്ങാടി, പി വി വിനീഷ്, ലൈല അബ്ദുല്‍ ഖാദര്‍, ലീന ജയന്‍, റംല അലിയാര്‍, റംല റഷീദ്, സി ഡി എസ് അക്കൗണ്ടന്റ് ധന്യ, സി ഡി എസ് അംഗങ്ങള്‍ എന്നിവര്‍ ജാഥക്ക് നേതൃത്വം നല്‍കി.

- Advertisement -
Ad image

ഇനി ഒരു കുട്ടിയും സ്ത്രീകളും ഇത്തരത്തില്‍ പീഡിപ്പിക്കപ്പെടുകയോ കൊല്ലപ്പെടുകയോ ചെയ്യരുതെന്ന് കുടുംബശ്രീ വനിതകള്‍ ആവശ്യപ്പെട്ടു.

Share This Article
Leave a Comment
error: Content is protected !!