പീഡിപ്പിക്കപ്പെട്ട കൊല്ലപ്പെട്ട പിഞ്ചു ബാലികയുടെ കുടുംബത്തിന് 10 ലക്ഷം അനുവദിച്ചത് സ്വാഗതം ചെയ്തു

Web Desk
1 Min Read

ആലുവ: ആലുവയില്‍ പീഡിപ്പിക്കപ്പെട്ട് ദാരുണമായി കൊലപ്പെടുത്തിയ പിഞ്ചുബാലികയുടെ കുടുംബത്തിന് നഷ്ടപരിഹാരമായി 10 ലക്ഷം രൂപ സര്‍ക്കാര്‍ അനുവദിച്ചതിനെ സ്വാഗതം ചെയ്യുന്നതായി അന്‍വര്‍ സാദത്ത് എം എല്‍ എ പറഞ്ഞു. കുട്ടിയുടെ കുടുംബം തങ്ങളുടെ മകളുടെ ഭൗതിക ശരീരം അടക്കം ചെയ്ത കേരളത്തില്‍ തന്നെ തുടരുവാനാണ് ആഗ്രഹിക്കുന്നത്.

city exchange

കേസുമായി ബന്ധപ്പെട്ട് കുടുംബത്തിന്റെ സാന്നിധ്യവും ഇവിടെ ആവശ്യമാണ്. അതിന് അവര്‍ക്ക് ഇവിടെ സ്ഥലം വാങ്ങി വീട് നിര്‍മ്മിക്കേണ്ടത് വളരെ അനിവാര്യമാണ്. കൂടാതെ അവരുടെ മറ്റു മൂന്നു കുട്ടികളുടെ പഠനവും മുന്നോട്ട് കൊണ്ടുപോകുന്നതിനുള്ള ബന്ധപ്പെട്ട ചിലവുകളും ഉണ്ട്. ഇതിനെല്ലാമായി കൂടുതല്‍ സാമ്പത്തികം ആവശ്യമുള്ളതിനാല്‍ ഇക്കാര്യങ്ങളെല്ലാം അനുഭാവപൂര്‍വം പരിഗണിച്ച് കുടുംബത്തിനുള്ള ധനസഹായം വര്‍ധിപ്പിക്കണമെന്നു എം എല്‍ എ സര്‍ക്കാരിനോട് അഭ്യര്‍ത്ഥിച്ചു.

Share This Article
Leave a Comment
error: Content is protected !!