
അബൂദബി:പാലക്കാട് സ്വദേശിയായ യുവാവ് അബൂദബിയില്‍ ഹൃദയാഘാതംമൂലം മരിച്ചു. അബൂദബി അല്‍സഹാറ കമ്പനിയില്‍ ജോലി ചെയ്യുന്ന പാലക്കാട് മപ്പാട്ടുകര സ്വദേശി മുഹമ്മദ് ബഷീര്‍ ഹുദവിയാണ് മരിച്ചത്.


ബുധനാഴ്ച വൈകിട്ട് ജിംനേഷ്യത്തില്‍ പരിശീലനത്തിനിടെ ട്രെഡ് മില്ലില്‍ ഓടുമ്പോള്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് കുഴഞ്ഞുവീഴുകയായിരുന്നു. ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
