ബാലുശ്ശേരിയില്‍ പിടിയാന ചെരിഞ്ഞു

Web Desk
1 Min Read

കോഴിക്കോട്: ബാലുശ്ശേരിയില്‍ പിടിയാന ജഗദാംബിക (67) ചെരിഞ്ഞു. ചേനാട്ട് കല്യാണ്‍ ഹൗസില്‍ സുനില്‍ കുമാറിന്റെ ഉടമസ്ഥതയിലുള്ളതാണ് ആന. 2011 ലാണ് ആന ഇവിടെ എത്തിയത്. വടകര ലോകനാര്‍ക്കാവ് ക്ഷേത്രം അടക്കം മലബാറിലെ നിരവധി ക്ഷേത്രാത്സവങ്ങളില്‍ പങ്കെടുക്കാറുള്ള ആനയാണിത്. അസി. ഫോറസ്റ്റ് വെറ്ററിനറി ഓഫീസര്‍ ഡോ. അരുണ്‍ സത്യന്റെ നേതൃത്വത്തില്‍ പോസ്റ്റ് മോര്‍ട്ട് നടത്തി. കോഴിക്കോട് സോഷ്യല്‍ ഫോറസ്റ്റടി ഡിപ്പാര്‍ട്ട്‌മെന്റ് റെയിഞ്ച് ഓഫീസര്‍ എം പത്മനാഭന്‍ , സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍ സുരേന്ദ്രന്‍ . ഫോറസ്റ്റര്‍ എ.ടി ബാലകൃഷ്ണന്‍ , ഫ്‌ളൈയിങ് സ്‌ക്വാഡ് – ഇ. പ്രജീഷ് എന്നിവര്‍ നേത്യത്വം നല്‍കി. ഇന്ന് സംസ്‌ക്കരിച്ചു.

city exchange
Share This Article
Leave a Comment
error: Content is protected !!