
കാലടി: എം എല്‍ എയുടെ 2025- 26ലെ പ്രത്യേക വികസന ഫണ്ടില്‍ നിന്നും 4.63 ലക്ഷം രൂപ അനുവദിച്ച് ഇന്റര്‍ ലോക്കിങ്ങ് ടൈല്‍ വിരിക്കുന്നതിന് ഭരണാനുമതി ലഭിച്ച കാഞ്ഞൂര്‍ പഞ്ചായത്ത് 9-ാം വാര്‍ഡ് എം ഉണ്ണിമേനോന്‍ റോഡിന്റെ നിര്‍മ്മാണ ഉദ്്ഘാടനം അന്‍വര്‍ സാദത്ത് എം എല്‍ എ നിവ്വഹിച്ചു.

വികസന സ്റ്റാന്‍ഡിങ്ങ് കമ്മിറ്റി ചെയര്‍പെഴ്‌സണ്‍ സിമി ടിജോ അധ്യക്ഷത വഹിച്ച ചടങ്ങില്‍ വാര്‍ഡ് അംഗം ഗ്രേസി ദയാനന്ദന്‍ സ്വാഗതം പറഞ്ഞു. സെബാസ്റ്റ്യന്‍ പോള്‍, എ ടി വിത്സണ്‍, കെ വി സത്യന്‍, സുബീര്‍ തൂമ്പായില്‍, കെ ടി ബൈജു, വി പി ആന്റണി, പി വൈ ബെനില്‍ എന്നിവര്‍ ആശംസകള്‍ പറഞ്ഞു.
