കോളജധ്യാപകര്‍ സ്വകാര്യ ട്യൂഷനെടുത്താല്‍ പിടിവീഴും

Web Desk
1 Min Read

കൊച്ചി: സര്‍ക്കാര്‍ വക വന്‍ തുക ശമ്പളം. അതിനു പുറമേ സ്വകാര്യ റ്റിയൂഷന്‍ വരുമാനവും. കോളജ് അധ്യാപകരുടെ സ്വകാര്യ ട്യൂഷന്‍ കര്‍ശനമായി നിയന്ത്രിക്കാന്‍ സര്‍ക്കാര്‍. ട്യൂഷന്‍ വിലക്കിക്കൊണ്ട് കോളജ് വിദ്യാഭ്യാസ ഡയരക്ടര്‍ സര്‍ക്കുലര്‍ പുറപ്പെടുവിച്ചു. സ്വകാര്യ ട്യൂഷന്‍ സ്ഥാപന നടത്തിപ്പിന്റെ ഭാഗമായതായി വിജിലന്‍സ് കണ്ടെത്തിയ കണ്ണൂര്‍ സര്‍വകലാശാല സിന്‍ഡിക്കേറ്റ് അംഗത്തെ സ്ഥലം മാറ്റി. കോളജ് അധ്യാപകര്‍ സ്വകാര്യ ട്യൂഷന്‍ നടത്തുന്നതായുള്ള പരാതിയെ തുടര്‍ന്നാണ് വിദ്യാഭ്യാസ ഡയറക്ടറുടെ നടപടി. ട്യൂഷന്‍ വിലക്കിയും സര്‍ക്കാര്‍-എയ്ഡഡ് കോളജുകളിലെ പ്രിന്‍സിപ്പല്‍മാര്‍ക്ക് ഇത് നിരീക്ഷിക്കുന്നതിന് നിര്‍ദേശം നല്‍കിയും ഡയറക്ടര്‍ സര്‍ക്കുലര്‍ പുറത്തിറക്കി. അധ്യാപകര്‍ സ്വകാര്യ ട്യൂഷന്‍ നടത്തുന്നുണ്ടോയെന്ന് പരിശോധിച്ച് എല്ലാ മാസവും റിപ്പോര്‍ട്ട് നല്‍കണമെന്നാണ് സര്‍ക്കുലറിലെ നിര്‍ദേശം.

city exchange
Share This Article
Leave a Comment
error: Content is protected !!